വീട്ടില്‍ പ്രേതമൊന്നുമില്ല, ലൈറ്റിട്ട് നോക്കൂ...

വെള്ളി, 4 മെയ് 2018 (14:55 IST)

Widgets Magazine
ജ്യോതിഷം, വിശ്വസിച്ചാലും ഇല്ലെങ്കിലും, പ്രേതം, Astrology, Horror, Spirit

പ്രേതമുണ്ടോ ഇല്ലയോ എന്നത് എന്നും ചര്‍ച്ചയാകുന്ന വിഷയം തന്നെ. പൂര്‍വികര്‍ കൈമാറിയ കഥകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് ഭയപ്പെടുത്തുന്ന സിനിമകളും തുടര്‍ച്ചയായി വരുന്നതോടെ പ്രേതത്തിന്റെ പഞ്ചിന് ഇന്നും യാതൊരു കുറവും സംഭവിച്ചില്ല. ഭയപ്പെടുത്തുന്ന പ്രേതങ്ങള്‍ക്ക് പിന്നാലെ ചിരിപ്പിക്കുന്നതും മോഡേണ്‍ വസ്‌ത്രമണിഞ്ഞതുമായ പ്രേതങ്ങള്‍വരെ ഇന്ന് സിനിമകളില്‍ എത്തുന്നു.
 
പ്രേതമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ആ വീട്ടില്‍ താമസിക്കാന്‍ കൊള്ളില്ല, ഈ കെട്ടിടത്തില്‍ പ്രേതമുണ്ട് എന്നീ തരത്തിലുള്ള കഥകള്‍ എന്നും പ്രചരിക്കുന്നുണ്ട്. നാട്ടിന്‍പുറത്തും നഗരത്തിലും ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
 
പ്രേതമുണ്ടെന്നും താമസിക്കാന്‍ കഴിയില്ലെന്നും പറയുന്ന മിക്ക വീടുകളിലും നിസാരമായ ചില പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാകൂ. കാറ്റില്‍ ജനലും വാതിലും ശബ്ദത്തില്‍ അടയുന്നതും അടുക്കളയില്‍ തീ പടരുന്നതുമാണ് മിക്കവരെയും ഭയപ്പെടുത്തുന്നത്. നിഴലനക്കം കണ്ടുവെന്നും രാത്രിയില്‍ മുറ്റത്ത് ആരോ സഞ്ചരിക്കുന്നതു പോലെ തോന്നുന്നതായും പലരും പറയുന്നുണ്ട്.
 
വീട് ഇരിക്കുന്ന സ്ഥലത്തിന്റെ ഭൂമി ശാസ്‌ത്രപരമായ കാരണങ്ങള്‍ മൂലം ഭയം തോന്നുകയും വീട്ടില്‍ പ്രേതമുണ്ടെന്ന് കരുതുകയും ചെയ്യുന്നവര്‍ ധാരാളമാണ്. കാറ്റിന്റെ ഗതി അനുസരിച്ചല്ല വീടിന്റെ നിര്‍മാണമെങ്കില്‍ ജനലുകളും വാതിലുകളും കാറ്റിന്റെ ശക്തിയില്‍ അടയുന്നത് സ്വാഭാവികമാ‍ണ്. ഇതേ കാരണം തന്നെയാണ് അടുക്കളയില്‍ നിന്ന് തീ പടരുന്നതിനും കാരണമാകുന്നത്.
 
വീട്ടിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും എത്തണം. ചില മുറികളില്‍ നെഗറ്റീവ് ഏനര്‍ജി അനുഭവപ്പെടുന്നു എന്ന് പറയുന്നതിന് കാരണം സൂര്യപ്രകാശവും വായുവും കടക്കാത്തതാണ്. പിന്നില്‍ ആരോ നില്‍ക്കുന്നു, വീട്ടില്‍ എന്നെ കൂടാതെ മറ്റാരോ ഉണ്ട് എന്നീ തോന്നലുകള്‍ നെഗറ്റീവ് ഏനര്‍ജിയുടെ ഭാഗം തന്നെയാണ്.
 
രാത്രിയില്‍ മുറ്റത്ത് ആരോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നതിന് കാരണം ഉള്ളിലുള്ള ഭയമാണ്. വലിയ വീടാണെങ്കില്‍ മതിയായ ലൈറ്റുകള്‍ വീട്ടില്‍ ക്രമീകരിക്കണം. മുറ്റത്തും വീടിന്റെ ഗേറ്റിലും ലൈറ്റ് എത്തുന്നത് നല്ലതാണ്, ഇത് അനാവശ്യമായ ഭയം ഇല്ലാതാക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ഇന്‍‌വെര്‍ട്ടറിനും ഫ്രിഡ്ജിനും ടിവിക്കും വരെ വാസ്തു? വെറുതെ പറയുന്നതല്ല!

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ...

news

പ്രണയം പറയാന്‍ പോകുമ്പോള്‍ ഭാഗ്യമുള്ള ഷര്‍ട്ട് ധരിക്കൂ...

വസ്ത്രങ്ങള്‍ക്ക് ഭാഗ്യവും ഭാഗ്യ ദോഷവുമുണ്ടോ? സംശയങ്ങള്‍ എക്കാലവും നിലനിന്നിരുന്നു. ചില ...

news

ശനിദശയെ പേടിക്കേണ്ട, ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി!

മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനിദശയിലുണ്ടാകുന്ന അനുഭവങ്ങള്‍ എന്നാണ് ...

news

വെള്ളിയാഭരണങ്ങൾ ധരിച്ചോളൂ, ശുക്രൻ കൂടെയുണ്ടാവും

വെള്ളിയാഭരണങ്ങൾക്ക് ജ്യോതിഷത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത്. വെള്ളിയാഭരണങ്ങൾ ...

Widgets Magazine