പ്രണയം പറയാന്‍ പോകുമ്പോള്‍ ഭാഗ്യമുള്ള ഷര്‍ട്ട് ധരിക്കൂ...

വ്യാഴം, 3 മെയ് 2018 (15:59 IST)

Widgets Magazine
പ്രണയം, ഷര്‍ട്ട്, ഭാഗ്യം, ജ്യോതിഷം, Astrology, Luck

വസ്ത്രങ്ങള്‍ക്ക് ഭാഗ്യവും ഭാഗ്യ ദോഷവുമുണ്ടോ? സംശയങ്ങള്‍ എക്കാലവും നിലനിന്നിരുന്നു. ചില വസ്ത്രങ്ങള്‍ ധരിച്ചുപോകുമ്പോള്‍ പതിവായി നിങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ആ വസ്ത്രം നിങ്ങള്‍ വിശേഷാവസരങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കും. അത് സ്വാഭാവികമാണ്. 
 
ഒരു ഷര്‍ട്ടിട്ട് ഒരിടത്ത് പോകാനിറങ്ങിയപ്പോള്‍ ബൈക്കിന്‍റെ ടയര്‍ പഞ്ചറായി. അതേ ഷര്‍ട്ട് മറ്റൊരു ദിവസം ഇട്ടപ്പോള്‍ പട്ടി കടിക്കാന്‍ ഓടിച്ചു. ആ ഷര്‍ട്ടുതന്നെ ഒരു ഇന്‍റര്‍വ്യൂവിന് ധരിച്ചപ്പോള്‍ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. എങ്കില്‍ ആ ഷര്‍ട്ട് അണ്‍‌ലക്കി ഷര്‍ട്ടിന്‍റെ ഗണത്തില്‍ നിങ്ങള്‍ പെടുത്തുമെന്ന് തീര്‍ച്ചയാണ്. 
 
പണ്ടൊക്കെ ജീവിത പങ്കാളിയെ കണ്ടെത്തിയാല്‍ പിന്നെ അയാളെ സ്വന്തമാക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗം ഏതുവിധേനയും സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ്. പുതിയ തലമുറ പക്ഷേ ഇവയൊക്കെ മാറ്റിയെഴുതുകയാണ്. പ്രണയം വിജയിക്കുന്നതിനും, പ്രണയ വിജയത്തിന് സ്വന്തം കാലില്‍ നില്‍ക്കുന്നതിനുളള ശേഷി നേടുന്നതിനും പുതിയ തലമുറ ആശ്രയിക്കുന്നത് ജ്യോതിഷത്തേയും സംഖ്യാ ശാസ്ത്രത്തേയുമൊക്കെയാണ്. ഒരു പേരിലെ ഒരക്ഷരം മാറ്റുന്നതു കൊണ്ട് പ്രണയിനിയെ നേടാമെന്നും ഭാഗ്യനമ്പര്‍ തുന്നിയ തൂവാല കയ്യില്‍ വച്ചാല്‍ ഇന്‍റര്‍വ്യൂവില്‍ വിജയിക്കാമെന്നും പുതിയ തലമുറ വിശ്വസിക്കുന്നു.
 
പ്രണയാഭ്യര്‍ത്ഥനയുമായി പോകുമ്പോള്‍ ഭാഗ്യദായകമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് ധാരാളം. അതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. പക്ഷേ ഒന്ന് പറയാം. തുടര്‍ച്ചയായി ഭാഗ്യാനുഭവങ്ങളുള്ള ഒരു ഷര്‍ട്ട് ധരിച്ചാണ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതെങ്കില്‍, പൂര്‍വാനുഭവങ്ങളുടെ ഒരു കോണ്‍ഫിഡന്‍സ് നിങ്ങള്‍ക്ക് ലഭിക്കും. ആ കോണ്‍ഫിഡന്‍സ് തന്നെയാണ് വിജയത്തിന്‍റെ ആദ്യ ചുവട്. അതുകൊണ്ടുതന്നെ ആ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കപ്പെടാനാണ് സാധ്യത. 
 
പ്രണയത്തില്‍ ജ്യോതിഷത്തിനുള്ള സ്ഥാനം വ്യക്തമാകണമെങ്കില്‍ മിക്ക മാധ്യമങ്ങളിലുമുള്ള ‘പ്രണയിക്കുന്നവര്‍ക്ക് ഈയാഴ്ച’ എന്നര്‍ത്ഥം വരുന്ന ജ്യോതിഷ പംക്തികള്‍ വായിച്ചാല്‍ മതിയാകും. എന്നാല്‍ പ്രണയം മാത്രമല്ല, എന്തിലും 40-60 ശതമാനം വരെ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ജ്യോതിഷത്തിനു കഴിയുമെന്നാണ് ജ്യോതിഷ രംഗത്തുള്ള വിദഗ്ധര്‍ പറയ്ന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ശനിദശയെ പേടിക്കേണ്ട, ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി!

മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും ശനിദശയിലുണ്ടാകുന്ന അനുഭവങ്ങള്‍ എന്നാണ് ...

news

വെള്ളിയാഭരണങ്ങൾ ധരിച്ചോളൂ, ശുക്രൻ കൂടെയുണ്ടാവും

വെള്ളിയാഭരണങ്ങൾക്ക് ജ്യോതിഷത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത്. വെള്ളിയാഭരണങ്ങൾ ...

news

കുഞ്ഞുവാവയ്ക്കായി ഒരു കുഞ്ഞുമുറി, പക്ഷേ വാസ്തു പ്രധാനമാണ് !

വാസ്തു ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തില്‍ നിന്നും ...

news

നിങ്ങള്‍ക്ക് ഭയം ഒഴിയുന്നില്ലേ? വ്യാധികള്‍ തുടര്‍ക്കഥയാകുന്നോ? വില്ലന്‍ ഇതുതന്നെ!

ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളിലും വച്ച് പ്രത്യേകം പ്രാധാന്യത്തോടു കൂടി ...

Widgets Magazine