Widgets Magazine
Widgets Magazine

വേദകാലത്തോളം പഴക്കമുള്ള സര്‍പ്പാരാധന!

ബുധന്‍, 11 ഏപ്രില്‍ 2018 (13:56 IST)

Widgets Magazine
സര്‍പ്പം, ജ്യോതിഷം, നാഗം, പാമ്പ്, കാവ്, Snake, Kavu, Astrology, Jyothisham

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.
 
സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു.
 
നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.
 
രാഹുവിന്‍റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്‍റെ സ്ഥാനവും പരിഹാരവും താഴെ കൊടുത്തിരിക്കുന്നു.
 
മിഥുനം, കന്നി, ധനു, മീനം - അനന്തനെ ഭജിക്കണം. 
 
മേടം,ചിങ്ങം, മകരം, കുംഭം - വാസുകിയെ പ്രീതിപ്പെടുത്തണം.
 
ഇടവം, കര്‍ക്കിടകം, തുലാം - നാഗയക്ഷിയെ പ്രീതിപ്പെടുത്തണം.
 
ലഗ്നത്തിലാണെങ്കില്‍ നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര്‍ അഭിഷേകം നടത്തണം.
 
ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ സര്‍പ്പബലി.
 
ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ പാട്ടും തുള്ളലും.
 
നാലില്‍ ആണെങ്കില്‍ സര്‍പ്പരൂപം സമര്‍പ്പിക്കുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

യക്ഷികള്‍ക്കെതിരെ പ്രതികാരത്തിന് സൂര്യഭഗവാനെ പ്രത്യക്ഷപ്പെടുത്തി; സൂര്യകാലടിമനയുടെ ഐതീഹ്യം

പരദേവതകള്‍ കുടിയിരിക്കുന്ന, തേക്കില്‍ തീര്‍ത്ത നാലുകെട്ടോടുകൂടിയ, ഹോമകുണ്ഡമണയാത്ത ...

news

കണ്ണ് തുടിക്കുന്നത് എന്തിനുവേണ്ടി ?

കണ്ണു തുടിക്കുന്നതിനെക്കുറിച്ച് നല്ലതാണെന്നും ദോഷമാണെന്നുമെല്ലാം നമ്മൾ നിരവധി കാര്യങ്ങൾ ...

news

വീടുനിര്‍മ്മാണം ആരംഭിക്കുന്നതിനുമുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നറിയുമോ?

ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹാരംഭമെന്നാല്‍ ...

news

വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ ഫലമെന്ത് ?

വീടുകളിൽ ഓടക്കുഴൽ സൂക്ഷിക്കുന്നത് കുടുംബത്തിന് ദോഷകരമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ...

Widgets Magazine Widgets Magazine Widgets Magazine