കൈലാസവും മാനസാരോവറും ഹൈന്ദവരുടെ വികാരം തന്നെയാണ്. ശിവഭഗവാന്‍റെ വാസസ്ഥാനം ഇവിടെ ആണെന്നാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്ന് 22028 അടി ഉയരത്തിലുളള കൈലാസത്തില്‍ എത്തണമെങ്കില്‍ ഉള്‍വിളി ഉണ്ടാവണം എന്നാണ് പറയുന്നത്.സ്വയംഭു ആയ കൈലാസവും മാര്‍ഗ്ഗമധ്യേ ഉള്ള മാനസസരോവറും സൃഷ്ടിയോളം തന്നെ പഴക്കമുള്ളതാണ്. വെള്ളിനിറത്തിലുള്ള കൈലാസ പര്‍വ്വതത്തിന്‍റെ മകുടത്തില്‍ ശബ്ദവും വെളിച്ചവും ലയിച്ച് ഒന്നാകുന്നു. ഓം എന്ന പ്രണവ മന്ത്രം ഇവിടെ മുഴങ്ങുന്നു. ഭാരത സംസ്കാരത്തിന്‍റെയും തത്വശാസ്ത്രത്തിന്‍റെയും ഹൃദയഭൂമിയാണ് കൈലാസം.പുരാതനമായ ഭാരതത്തിന്‍റെ വിശ്വാസങ്ങള്‍ മാനസസരോവറില്‍ പ്രതിഫലിക്കുന്നു.കൈലാസത്തിന്‍റെ താഴ്വരകള്‍ കല്പവൃക്ഷങ്ങള്‍ അലങ്കരിക്കുന്നതായി കരുതപ്പെടുന്നു. കൈലാസ പര്‍വതത്തിന്‍റെ ദക്ഷിണ ഭാഗം ഇന്ദ്രനീലമായും കിഴക്ക് ഭാഗം സ്ഫടികമായും പടിഞ്ഞാറ് ഭാഗം മാണിക്യമായും വടക്ക് ഭാഗം സ്വര്‍ണ്ണമായും വിശേഷിപ്പിക്കപ്പെടുന്നു.ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക |