തിരുനാള്ക്രിസ്തുരാജത്വ തിരുനാള്‍ സാഘോഷം നടത്തുന്നതിനായി തീര്‍ത്ഥാടകരെയും ഇടവക സമൂഹത്തെയും അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ‘അസതോ മ: സത്ഗമയ’ എന്ന് തുടങ്ങുന്ന ആര്‍ഷഭാരത കീര്‍ത്തനത്തിന്‍റെ അകമ്പടിയോടെ ഇടവക വികാരി നവംബര്‍ 14ന് പതാക ഉയര്‍ത്തി തിരുനാളിന് ആരംഭം കുറിച്ചു. പതിനഞ്ചാം തീയതി മുതല്‍ 22 വരെ വിവിധ നിയോഗങ്ങള്‍ക്കായി ആഘോഷമായ ദിവ്യബലി, ക്രിസ്തുരാജപാദപൂജ എന്നിവ നടത്തിവരുന്നു. ഇരുപത്തൊന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടന്ന അഘോഷമായ സമൂഹബലിക്ക് പുനലൂര്‍ രൂപതാ മെത്രാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരുപത്തിരണ്ടാം തീയതി വൈകിട്ട് നടന്ന ക്രിസ്തുരാജത്വ തിരുസ്വരൂപം എഴുന്നള്ളത്തിന് പതിനായിരക്കണക്കിന് ശുഭ്രവസ്ത്രധാരികളായ ഭക്തജനങ്ങളാണ് പങ്കെടുത്തത്. സമാപന ദിവസമായ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചര മണിക്ക് നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ.വിന്‍സന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികനായിരിക്കും. |