ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം പൂര്‍വ്വദേവാരികള്‍ തന്ന വരത്തിനാല്‍ വലമഥനമപി യുധി ജയിച്ച നമ്മോടൊരു വാനരന്‍ വന്നെതിരിട്ടതുമത്ഭുതം അതു കരുതുമളവിലിഹ നാണമോടെത്രയും ഹന്തുമാക്യോപി നികൃതിഭിരപി ചരതനാമപി വാ കൃച്‌ഛ്റേണ ഞാന്‍ തത്സമീപേ വരുത്തുവന്‍. സപദി വിപദുചഗതമിഹ പ്രമദാകൃതം.” സമ്പദ്വിനാശകരം പരം നിര്‍ണ്ണയം സസുഖമിഹ നിവസ മയി ജീവതിത്വം വൃഥാ സന്താപമുണ്ടാകരുതു കരുതൂ മാം..” ഇതി ജനകനോടു നയഹിതങ്ങള്‍ സൂചിച്ചുട- നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ് രഥകവചവിശിഖധനുരാദികള്‍ കൈക്കൊണ്ടു രാമദൂതം ജേതുമാശു ചെന്നീടിനാന്‍. ഗരുഡനിഭനഥ ഗഗനമുല്‍പ്പതിച്ചീടിനാന്‍ ഗര്‍ജ്ജനപൂര്‍വ്വകം മാരുതി വീര്യവാന്‍. ബഹുമതിയുകമതളിരില്‍ വന്നു പരസ്പരം ബാഹുബലവീര്യവേഗങ്ങള്‍ കാണ്കയാല്‍. പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍. അഥ സപദി ഹൃദി വിശിഖമൊട്ടുകൊണ്ടെയ്തു, മ- റ്റാവാറു ബാണം പദങ്ങളിലും തഥാ. ശിതവിശിഖമധികതരമൊന്നു വാല്‍മേലെയ്‌തു സിംഹനാദേന പ്രപഞ്ചം കുലുക്കിനാന്‍. തദനു കപികുലതിലകനാവുകൊണ്ടാര്‍ത്തനായ് സ്തംഭേന സൂതനെക്കൊന്നിതു സത്വരം തുരഗയുതരഥവുമഥ ഝടിതി പൊടിയാക്കിനാന്‍ ദൂരത്തു ചാടിനാന്‍ മേഘനിനാദനും അപരമൊരു രഥമധികവിതതമുടനേറി വ- ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാന്‍. രൂഷിതമതിദശവദനതനയശരപാതേന രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും അതിനുമൊരു കെടുതിയവനില്ലെന്നു കാണ്‍കയാ- ലംഭോജനസംഭവബാണമെയ്തീടിനാന്‍. അനിലജനുമതിനെ ബഹുമതിയയൊടുടനാദരി- ച്ചാഹന്ത മോഹിച്ചു വീണിതു ഭൂതലേ.
|