അവനിമകളവരൊടിതു ചൊന്നനേരത്തവ- രാശു ലങ്കേശ്വരനോടു ചൊല്ലിനാര്‍. “ഒരു വിപിനപരനമിതബലനചലസന്നിഭ- ഉദ്യാനമൊക്കെപ്പൊടിച്ചുകളഞ്ഞിതു പൊരുതുവതിനു കരുതിയവനപഗതഭയാകുലം പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ മുന്നലധരനാനിശമതു കാക്കുന്നവരെയും മൂലംപെട്ടു തച്ചു കൊന്നീടിനാനശ്രമം ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ! പോയീലവിടുന്നവന്നിനിയും പ്രഭോ!“ ദശവദനനിതി രജനിചരികള്‍വചനം കേട്ടു ദന്ദശുകോപക്രോധവിധേയനായ് “ഇവനിവിടെ നിശി തമസി ഭയമൊഴിയെ വന്നവ- മേതുമെളിയവനല്ലെന്നു നിര്‍ണ്ണയം. നിശിതശരകുലിശമുസലാദ്യങ്ങള്‍ കൈക്കൊണ്ടു നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍:. നിശിചരകുലാധിപാജ്ഞാകാരന്മാരതി- നിര്‍ഭയം ചെല്ലുന്നതു കണ്ടു മാരുതി ശിഖരികുലമൊടുരവനിമുഴുവനിളകുംവണ്ണം സിംഹനാദംചെയ്തതു കേട്ടു രാക്ഷസര്‍ സഭയതരഹൃദയമഥ മോഹിച്ചു വീണിതു സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും ശിതവിശിഖമുഖനിഖിലാസ്ത്രജാലങ്ങളെ ശീഘം പ്രയോഗിച്ചനേരം കപീന്ദ്രനും മുഹുരുപരി വിരവിനൊടു ജിതാശ്രമം മുല്‍ഗ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനാന്‍. നിയുതനിശിചരനിധനനിശമനാശാന്തരേ നിര്‍ഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും അഖിലബലംപതിവരൈരിലൈവരൈച്ചെല്ലുകെ- ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം. പരമരണനിപുണനൊടെതിര്‍ത്തു പഞ്ചത്വവും പഞ്ചസേനാധിപന്മാര്‍ക്കും ഭവിച്ചിതു നദനു ദശവദനനുദിതക്രുധാ ചൊല്ലിനാന്‍. “തല്‍ബലമത്ഭുതം മദ്‌ഭയോല്‍ഭുതിദം പരിഭവമൊടമിതബലസഹിതമപി ചെന്നൊരു പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍; ഇവനെ മമ നികടഭുവി ഝടിതി സഹജീവനോ- ടിങ്ങു ബന്ധിച്ചുകൊണ്ടന്നു വച്ചീടുവാന്‍ മഹിതമതിബലസഹിതമെഴുവനെയൊരുമിച്ചുടന്‍ മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ദ്രുതം”. ദശവദനവചനനിശമ്‌നബലസമന്വിതം ദണ്ഡമുസലഖഡ്ഗേഷുചാപാദികള്‍ കഠിനതരമലറി നിജകരമതിലെടുത്തുടന്‍ കര്‍ബുരേന്ദ്രന്മാരടുത്താര്‍, കപീന്ദ്രനും ഭുവനതലമുലയെ മുഹുലേറി മരുവുംവിധൌ ഭൂരിശസ്ത്രം പ്രയോഗിച്ചാമനുക്ഷണം അനിലജനുമവരെ വിരവൊടു കൊന്നീടിനാ- നാശു ലോഹസ്തംഭാഡനത്തലഹോ നിജനചിവതനയവരെഴുവരുമമിതസൈന്യവും നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍
|