മനസി ദശമുഖനുമുരുതാപവും ഭീതിയും മാനവും ഖേദവും നാണവും തേടിനാന്‍. “ഇനിയൊരുവനിവനൊടു ജയിപ്പതിനില്ല മ- റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും ഇവരൊരുവരെത്തിരീടികിലസുരജാതിക- ളെങ്ങുമേ നില്‌ക്കുമാറില്ല ജഗത്ത്രയേ. അവര്‍ പലരുമൊരു കപിയൊടേറ്റു മരിച്ചീതി- ന്നയ്യോ സുകൃതം നശിച്ചിതു മാമകം.” പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു പാരം തളര്‍ന്നൊരു താതനോടാദരാല്‍ വിനയമൊടു തൊഴുതിളയമകനുരചെയ്തിതു, “വീരപുംസഗമിദം യോഗ്യമല്ലേതുമേ അലമലമിതനികിലനുചിതമഖിലഭൂബൃതാ- മാത്മഖേദം ധൈര്യശൌര്യതേജോഹരം അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ- ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍. കപിവരനുമതുപൊഴുതു തോരണമേറിനാന്‍ കാണായിതക്ഷകുമാരനെ സന്നിധൌ ശരനികരശകലിതാശരീരനായ് വന്നിതു ശാഖാമൃഗാധിപന്‍താനുമതുനേരം മുനിവിനൊടു ഗഗനഭുവി നിന്നു താണാശു തന്‍ മുര്‍ദ്ധനി മുല്‍ഗരംകൊണ്ടെറിഞ്ഞീടിനാന്‍. ശമനപുരി വിരവിനൊടു ചെന്നു പുക്കീടിനാന്‍ ശക്തനാമക്ഷകുമാരന്‍ മനോഹരന്‍. വിബുധകുലരിപു നിശിചരാധിപന്‍ രാവണന്‍ വൃത്താന്തമാഹന്ത കേട്ടു ദു:ഖാര്‍ത്തനായ്. അമരപതിജിതരമിതബലസഹിതമാത്മജ- മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍ “പ്രിയതനായ ശൃണു വചനമിഹ തവ സഹോദരന്‍ പ്രേതാധിപാലയംപുക്കിതു കേട്ടീലേ? മമ സുതനെ രനശിരസി കൊന്ന കപീന്ദ്രനെ മാര്‍ത്താണ്ഡജാലയത്തിനയച്ചീടുവാന്‍ ത്വരിതമഹമതു ബലമോടു പോയീടുവന്‍ തല്‍ക്കനിഷ്‌ഠോദകം പിന്നെ നല്കീടുവാന്‍.” ഇതി ജനകവചനമലിവോടു കേട്ടാദരാ- ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ, “ത്യജ മനസി ജനക! തവ ശോകം മഹാമതേ! തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ മരണവിരഹിതനാവനതിന്നില്ല സംശയം മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ? ഭയമവനു മരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍ ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചുകൊണ്ടീടുവന്‍.
|