ഹനുമല്‍ സീതാസംവാദം
“ഉഷസി നിശിചതികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തനുമില്ല മമ മരനമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനസവീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനമദ്യു, ഞാന്‍ കാകുല്‍സ്ഥനും കരുണാഹീനനെത്രയും“. മനസ് മുഹുരിവ പലതുമോര്‍ത്തു സന്താപേന മന്ദമന്ദമെഴുന്നേറ്റുനിന്നാകുലാല്‍ തരളതരഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു താണുകിടന്നൊരു ശിംശപാശാലയും സഭയപരവശതരളമാലംബ്യ ബാഷ്പവും സന്തതം വാര്‍ത്തു വിലാപം തുടങ്ങിനാള്‍. പവനസുതനിവ പലവുമാലോക്യ മാനസേ പാര്‍ത്തു പതുക്കെപ്പറഞ്ഞുതുടങ്ങീടിനാന്‍. “ജഗദമലനയനരവിഗോത്രേ ദശരഥന്‍ ജാതനായാനവന്‍തന്നുടെ പുത്രരായ് രതിരമണതുല്യരായ നാലുപേരുണ്ടിതു രാമഭരതസൌമിത്രിശത്രുഘ്നന്മാര്‍ രജനിപരകുലനിധനഹേതുഭൂതന്‍ പിതൃ- രാജ്ഞയാ കാനനംതന്നില്‍ വാണീടിനാന്‍ ജനകനൃപസുതയുമവരാജനുമായ് സാദരം ജാനകീദേവിയെത്തത്ര ദശാനനന്‍ കപടയതിവേഷമായ്ക്കട്ടുകൊണ്ടീടിനാന്‍. കാണാഞ്ഞു ദു:ഖിച്ചു രാമനും തമ്പിയും വിപിനഭൂവി വിരവൊടു തിരഞ്ഞുനടക്കുമ്പോള്‍ വീണുകിടക്കും ജടായുവിനെക്കണ്ടു പരമഗതി പുനരവനു നല്കിയമാല്യവാന്‍ പര്‍വ്വതപാര്‍ശ്വേ നടക്കുംവിധൌ തദാ തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു സത്വരം കൊന്നിതു ശക്രസുതനെയും
|