പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം- പത്തൊമ്പതാം ദിവസം


സുരദിതിജദനുഭുജഗോപ്സരോ ഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം പരിചരിക്കും മുദാ 370
നിയതമതിഭയ സഹിതമ മിത ബഹുമാനേന
നീ മല്പരിഗ്രഹമായ് മരുവീടുകില്‍
കളയരുതു സമയമിഹ ചെറുതു വെറുതേ മമ
കാന്തേ! കളത്രമായ് വാഴ്ക നീ സന്തതം
കളമൊഴികള്‍ പലരുമിഹ വിടുപണികള്‍ ചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!
പുരുഷഗുണമിഹ മനസി കരുതു പുരുഹുതനാല്‍
പൂജ്യനാം പുണ്യപുമാനെന്നറികമാം
സരസമനുസര സദയമയി തവവശാനുഗം
സൌജന്യ സൌഭാഗ്യ സാരസര്‍വസ്വമേ! 380
സരസിരുഹമുഖി! ചരണകമലപതിതോസ്മ്യഹം
സന്തതം പാഹിമാം പാഹിമാം പാഹിമാം”
വിവിധമിതി ദശവദനനനുസരണപൂര്‍വ്വകം
വീണു തൊഴുതപേക്ഷിച്ചോരനന്തരം
ജനകജയുമവനൊടതിനിടയിലൊരു പുല്‍ക്കൊടി
ജാതരോഷം നുള്ളിയിട്ടു ചൊല്ലീടിനാള്‍;
“സവിതൃകുലതിലകനിലതീവഭീത്യാ ഭവാന്‍
സംന്യാസിയാ വന്നിരുവരും കാണാതെ
സഭയമതി വിനയമൊടു ശു നീവഹവിരദ്ധ്വരേ-
സാഹസത്തോടുമാം കട്ടു കൊണ്ടീലയോ? 390
ദശവദന! സുദൃഢമനുചിതമിതു നിനയ്ക നീ
തല്ഫലം നീതാനനുഭവിക്കും ദ്രുതം
ദശരഥനിശിതരശരദലിതവപുഷാ ഭവാന്‍
ദേഹം വിനാ യമലോകം പ്രവേശിക്കും
രഘുജനന തിലകനൊരു മനുജനിതി മാനസേ
രാക്ഷസരാജ! നിനക്കുതോന്നും ബലാല്‍
ലവണജലനിധിയെ രഘുകുലതിലകനശ്രമം
ലംഘനം ചെയ്യുമതിനില്ല സംശയം
ലവസമയമൊടു നിശിത വിശിഖ പരിപാതേന
ലങ്കയും ഭസ്മമാക്കീടുമരക്ഷണാല്‍
സഹജസുതസചിവ ബലപതികളൊടു കൂടവേ
സന്നമാം നിന്നുടെ സൈന്യവും നിര്‍ണ്ണയം
അവനവ നിപുണഭരനവനിഭരനാശനന്‍
അദ്യധാതാവപേക്ഷിച്ചതു കാരണം
അവതരണമവനിതലമതിലതിദയാപര-
നാശു ചെയ്തീടിനാന്‍ നിന്നെയൊടുക്കുവാന്‍
ജനകനൃപവരനു മകളായ് പിറന്നേനഹം
ചെമ്മേയതിന്നൊരു കാരണഭൂതയായ്
അറിക തവമനസി പുനരിനി വിരവിനൊടു വ-
ന്നാശു മാം കൊണ്ടുപോം നിന്നെയും കൊന്നവന്‍”
ഇതിമിഥില നൃപതിമകള്‍ പരുഷവചനങ്ങള്‍ കേ-
ട്ടേറ്റവും കൃദ്ധനായോരു ദശാനനന്‍
അതിചപലകരഭുവി കരാളം കരവാള-
മാശുഭൂപുത്രിയെക്കൊല്ലുവാനോങ്ങിനാന്‍
അതുപൊഴുതിലതികരുണയൊടു മയതനൂജയു-
മാത്മഭര്‍ത്താരം പിടിച്ചടക്കീടിനാള്‍!
“ഒഴികൊഴിക ദശവദന! ശൃണു മമ വചോ ഭവാ-
നൊല്ലാതകാര്യമോരായ്ക മൂഢപ്രഭോ!
1| 2| 3| 4| 5
കൂടുതല്‍
രാമായണ പാരായണം - പതിനെട്ടാം ദിവസം
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം -പതിനഞ്ചാം ദിവസം
രാമായണ പാരായണം - പതിനാലാം ദിവസം
രാമായണപാരായണം - പതിമൂന്നാം ദിവസം