പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം- പത്തൊമ്പതാം ദിവസം

ത്യജമനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ് 420
പതിവിരഹപരവശതയൊടുമിഹ പരാലയേ
പാര്‍ത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികള്‍ പരുഷവചനം കേട്ടു
പാരം വശം കെട്ടിരിക്കുന്നതുമിവള്‍
ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!
ദുഷ്കീര്‍ത്തി ചേരുമോ വീരപുംസാം വിഭോ!
സുരദനുജദിതിജഭുജഗാപ്സരോഗന്ധര്‍വ-
സുന്ദരീ വര്‍ഗ്ഗം നിനക്കു വശഗതം“
ദശമുഖനുമധികജളനാശു മണ്ഡോദരീ
ദാക്ഷിണ്യവാക്കുകള്‍ കേട്ടു സലജ്ജനായ് 430
നിശിചരികളൊടു സദയമവനുമുരചെയ്തിതു!
“നിങ്ങള്‍ പറഞ്ഞു വശത്തു വരുത്തുവിന്‍
ഭയജനന വചനമനുസരണ വചനങ്ങളും
ഭാവവികാരങ്ങള്‍ കൊണ്ടും ബഹുവിധം
അവനിമകളകതളിരഴിച്ചെങ്കലാക്കുവി-
നന്‍പോടു രണ്ടുമാസം, പാര്‍പ്പനിന്നിയും”
ഇതിരജനിചരികളൊടു ദശവദനനും പറ-
ഞ്ഞീര്‍ഷ്യയോടന്തഃപുരം പുക്കു മേവിനാന്‍
അതികഠിന പരുഷതര വചനശരമേല്‍ക്കയാ-
ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 440
“അനുചിതമിതല മലമടങ്ങുവിന്‍ നിങ്ങളെ”-
ന്നപ്പോള്‍ ത്രിജടയുമാശു ചൊല്ലീടിനാള്‍
“ശൃണുവചനമിതു മമ നിശാചരസ്ത്രീകളേ!
ശീലാവതിയെ നമസ്കരിച്ചീടുവിന്‍
സുഖരഹിത ഹൃദയമൊടുറങ്ങിനേ നോട്ടു ഞാന്‍
സ്വപ്നമാഹന്ത! കണ്ടേനി ദാനീം ദൃഢം
അഖില ജഗദധിപനഭിരാമനാം രാമനു-
മൈരാവതോപരി ലക്ഷ്മണവീരനും
ശരനികരപരി പതന ദഹനകണജാലേന
ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 450
രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം
രാക്ഷസരാജ്യം വിഭീഷണനും നല്‍കി
മഹിഷിയെയുമഴകിനൊടു മടിയില്‍ വെച്ചാദരാല്‍
മാനിച്ചു ചെന്നയോദ്ധ്യാപുരം മേവിനാന്‍
കുലിശധരരിപു ദശമുഖന്‍ നഗ്നരൂപിയായ്
ഗോമയമായ മഹാഹൃദം തന്നിലേ
തിലരസവുമുടല്‍ മുഴുവനലിനൊടണിഞ്ഞുടന്‍
ധൃത്വാ നളദമാല്യം നിജമൂര്‍ദ്ധനി
നിജസഹജ സചിവസുത സൈന്യസമേതനായ്
നിര്‍മ്മഗ്നായ്ക്കണ്ടു വിസ്മയം തേടിനേന്‍ 460
രജനിചരകുലപതി വിഭീഷണന്‍ ഭക്തനായ്
രാമപാദാബ്ജവും സേവിച്ചു മേവിനാന്‍
കലുഷതകള്‍ കളവിനിഹ രാക്ഷസ സ്ത്രീകളേ!
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം.
കരുണയൊടു വയമതിനുകതിപയ ദിനം മുദാ
കാത്തുകൊള്ളേണമിവളെ നിരാമയം”
രജനിചര യുവതികളിതി തൃജടാ വചോ-
രീതി കേട്ടത്ഭുത ഭീതി പൂണ്ടീടിനാര്‍
മനസി പരവശതയൊടുറങ്ങിനാരേവരും
മാനസേ ദുഃഖം കലര്‍ന്നു വൈദേഹിയും. 470
1| 2| 3| 4| 5
കൂടുതല്‍
രാമായണ പാരായണം - പതിനെട്ടാം ദിവസം
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം -പതിനഞ്ചാം ദിവസം
രാമായണ പാരായണം - പതിനാലാം ദിവസം
രാമായണപാരായണം - പതിമൂന്നാം ദിവസം