രാവണന്‍റെ ഇച്ഛാഭംഗം
അനുസരണ മധുര രസവചന വിഭവങ്ങളാ- ലാനന്ദരൂപിണിയോടു ചൊല്ലീടിനാന്‍ “ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം ശോഭനശീലേ! പ്രസീദ പ്രസീദ മേ നിഖില ജഗദധിപമസുരേശമാലോക്യമാം നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍ ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം ത്വദ്ഗത മാനസനെന്നറികെന്നെ നീ ഭവതി തവ രമണപി ദശരഥതനൂജനെ- പ്പാര്‍ത്താല്‍ ചിലര്‍ക്കു കാണാം ചിലപ്പോഴേടോ! 340 പല സമയമഖിലദിശി നന്നായ്ത്തിരകിലും ഭാഗ്യവതാമപി കണ്ടുകിട്ടാപരം സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ- സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി- ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ! സുദൃഢമനവരതമുപഗുഹനം ചെയ്കിലും സുഭ്രൂ സുചിരമരികേ വസിക്കിലും തവ ഗുണ സമുദയമലിവോടു ഭുജിക്കിലും താല്പരിയം നിന്നിലില്ലവനേതുമേ 350 ശരണമവനൊരുവരുമൊമൊരിക്കലുമില്ലിനി ശക്തിവിഹീനന്‍ വരികയുമില്ലല്ലോ കിമപി നഹി ഭവതി കരണീയം ഭവതിയാല്‍ കീര്‍ത്തിഹീനന്‍ കൃതഘ്നന്‍ തുലോം നിര്‍മ്മമന്‍ മദരഹിതനറിയരുതു കരുതുമളവാര്‍ക്കുമേ- മാനഹീനന്‍ പ്രിയേ! പണ്ഡിതമാനവാന്‍ നിഖിലവനചരനിവഹ മദ്ധ്യസ്ഥിതന്‍ ഭൃശം നിഷ്കിഞ്ചനപ്രിയന്‍ ഭേദഹീനാത്മകന്‍ ശ്വപചനുമൊരവനിസുരവരനുമവനൊക്കുമി- ശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ. 360 ഭവതിയെയുമൊരു ശബരതരുണിയെയുമാത്മനാ- പാര്‍ത്തു കണ്ടാലവനില്ലഭേദം പ്രിയേ! ഭവതിയെയുമക തളിരിലവിഹ മറന്നിതു ഭര്‍ത്താവിനെപ്പാര്‍ത്തിരുന്നതിനിമതി ത്വയിവിമുഖനവന നിശമതിനുനഹി സംശയം ത്വദ്ദാസദാസോഹമദ്യ ഭജസ്വ മാം കരഗതമൊരമലമണി വരമുടനുപേക്ഷിച്ചു കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ!
|