വാര്‍ത്താലോകം
വാര്‍ത്ത
ധനകാര്യം
വിവര സാങ്കേതികവിദ്യ
കായികം
മറ്റു കളികള്‍
സ്കോര്‍ കാര്‍ഡ്
ക്രിക്കറ്റ് സ്ഥിതിവിവരം
വിനോദം
സിനിമ
ടി വി ടൈം
ഫലിതം
ആത്മീയം
മതം
തീര്‍ത്ഥാടനം
ജ്യോതിഷം
സേവനങ്ങള്‍
24 ദുനിയ
ഇ-കാര്‍ഡ്സ്
ഇ-മെയില്‍
പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - പതിമൂന്നാം ദിവസം

ആത്മസ്വലിംഗമായോരു മനസ്സിനെ
താല്‍പര്യമോടു പരിഗ്രഹിച്ചിട്ടല്ലോ
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ-
സ്സത്വാദികളാം ഗുണങ്ങളാല്‍ ബദ്ധനായ്‌
സേവിക്കയാലവശത്വം കലര്‍ന്നതു
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു
ആദൗ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ
വേദം വിധിക്കും ബഹുവിധകര്‍മ്മങ്ങള്‍
ശുക്ലരക്താസിതഭ്ഗതികളാ-
യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്‌
ഇങ്ങനെ കര്‍മ്മവശേന ജീവന്‍ ബലാ-
ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു
പിന്നെസ്സമസ്തസംഹാരകാലേ ജീവ-
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു
തിഷ്‌ഠത്യഭിനിവേശത്താല്‍ പുനരഥ
സൃഷ്ടികാലേ പൂര്‍വവാസനയാ സമം
ജായതേ ഭൂയോ ഘടീയന്ത്രവല്‍സദാ
മായാബലത്താലതാര്‍ക്കൊഴിമെടോ
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു,
മത്ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ
സല്‍ഗുരുനാഥ പ്രസാദേന മാനസേ
മുഖ്യവാക്യാര്‍ത്ഥവിജ്ഞാമുണ്ടായ്‌വരും
ദേഹേന്ദ്രിയ മനഃപ്രാണാദികളില്‍ നി-
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു
സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്‌കളങ്കം നിര്‍ഗ്ഗുണം
ഇത്ഥമറിയുമ്പോള്‍ മുക്തനാമപ്പൊഴേ
സത്യം മയോദിതം സത്യം മയോദിതം
യാതൊരുത്തന്‍ വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാരദുഃഖമവനില്ല.
നീയും മയാ പ്രോക്തമോര്‍ത്തു വിശുദ്ധയാ-
യ്മായാവിമോഹം കളക മനോഹരേ!
കര്‍മ്മബന്ധത്തിങ്കല്‍ നിന്നുടന്‍ വേര്‍പെട്ടു
നിര്‍മ്മല ബ്രഹ്‌മണിതന്നെ ലയിക്ക നീ
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു
രൂപവുമേവം നിനക്കു കാട്ടിത്തന്നു
താപമിനിക്കളഞ്ഞാലുമശേഷം നീ
മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊള്‍കയും
ചെയ്താല്‍ നിനക്കു മോക്ഷം വരും നിര്‍ണ്ണയം
കൈതവമല്ല പറഞ്ഞതു കേവലം"
ശ്രീരാമവാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാള്‍
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജദുഃഖവും പോക്കിനാള്‍
ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-
യാത്മബോധേന ജീവന്മുക്തയായിനാള്‍
മോക്ഷപ്രദനായ രാഘവന്‍തന്നോടു
കാല്‍ക്ഷണം സംഗമമാത്രേണ താരയും
ഭക്തി മുഴുത്തിട്ടനാദിബന്ധം തീര്‍ന്നു
മുക്തയായാളൊരു നാരിയെന്നാകിലും
വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു
സുഗ്രീവനുമിവ കേട്ടോരനന്തരം
അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു
വിജ്ഞാനമോടതി സ്വസ്ഥനായാന്‍ തുലോം.
1| 2| 3| 4
കൂടുതല്‍
രാമായണ പാരായണം - പന്ത്രണ്ടാം ദിവസം
രാമായണപാരായണം - പതിനൊന്നാം ദിവസം
രാമായണപാരായണം - പത്താം ദിവസം
രാമായണപാരായണം - ഒമ്പതാം ദിവസം
രാമായണപാരായണം - എട്ടാം ദിവസം
രാമായണപാരായണം - ഏഴാം ദിവസം
വായിച്ചറിയാന്‍
 Gift a smile. Gift a life. GiveIndia.
 How are you celebrating your special day?
 Here's a chance to Invest in India's Future...
മതം
ശ്രീപത്മനാഭന്‍റെ ക്ഷേത്രം. - തിരു- അനന്ത-പുരം- പ്രധാന മൂര്‍ത്തി അനന്തപത്മനാഭന്‍.
കൂടുതല്‍ വായിക്കൂ | കൂടുതല്‍
മതം
മതം
 
ബക്രീദ്  
ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ്
• അമലോത്ഭവ മാതാവ്
• പരുമല പെരുന്നാളിന് ആയിരങ്ങള്‍
 കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍
 പെരുന്നാള്‍ വിശുദ്ധിയില്‍ വെട്ടുകാട്
പ്രധാന പേജ്  | ഞങ്ങളെപ്പറ്റി  | നിങ്ങളുടെ അഭിപ്രായം  | പരസ്യം നല്‍കാന്‍  | കൂട്ടുകാര്‍ക്ക് അയക്കുക  | നിരാകരണം
Copyright © 2009 Webdunia.com