പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > കാവടിയാടാന്‍ ഒരു ജന്മം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാവടിയാടാന്‍ ഒരു ജന്മം
സോമന്‍ സ്വാമിയുമായി അഭിമുഖം- ജനാര്‍ദ്ദന അയ്യര്‍
Soman Swami Agni Kavadi
WDWD
അഗ്നിക്കാവടിയും സൂര്യകാവടിയും ഒക്കെ എടുക്കുമ്പോള്‍ ശാരീരികമായ ക്ഷതങ്ങളും വേദനയും ഉണ്ടാകാറില്ലേ ?

ഇല്ല. കാപ്പ് കെട്ട് ഭഗവാനെ പ്രാര്‍ത്ഥിച്ച് വ്രതമെടുത്തു കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ഞാന്‍ അറിയാറില്ല. എത്രയോ തവണ അഗ്നിക്കാവടി എടുത്തിട്ടും എന്‍റെ കാലിന് ഒരിക്കല്‍ പോലും പൊള്ളല്‍ ഏറ്റിട്ടില്ല. എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

എന്‍റെ ജീവിതത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ക്കെല്ലാം ഭഗവാന്‍ സുബ്രഹ്മണ്യനാണ് കാരണം. ചില സാമുദായിക പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ ഏവരും ഞാന്‍ അഗ്നിക്കാവടി എടുക്കുന്നത് ഇപ്പോള്‍ എല്ലാവരും സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയാണ്.

തിരുച്ചെന്തൂര്‍ അഗ്നിക്കാവടിക്ക് എന്നാണ് പുറപ്പെടുന്നത് ?

ഡിസംബര്‍ അഞ്ചാം തീയതി രാവിലെ പുറപ്പെടും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രദര്‍ശനത്തിനു ശേഷം നെയ്യാറ്റിന്‍‌കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ പറവക്കാവടിയായി തുറന്ന വാഹനത്തിലാണ് പോകുന്നത്. അവിടെ ഇറങ്ങുമെങ്കിലും ശരീരത്തിലെ കൊളുത്തുകള്‍ ഊരാതെ തന്നെ വാഹനഘോഷയാത്രയായി തിരുച്ചെന്തൂരിലേക്ക് പോകും.



<< 1 | 2 | 3 | 4 | 5 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കല്ലും മുള്ളും കാലിന്‌ മെത്ത
കടവല്ലൂര്‍ അന്യോന്യം.
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
കെട്ടു നിറയ്ക്കല്‍ ശരണം വിളിയോടെ
സ്വാമി ശരണം
പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട്‌