പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > കാവടിയാടാന്‍ ഒരു ജന്മം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാവടിയാടാന്‍ ഒരു ജന്മം
സോമന്‍ സ്വാമിയുമായി അഭിമുഖം- ജനാര്‍ദ്ദന അയ്യര്‍
കാവടിക്കാരനാവാന്‍ എന്താണ് കാരണം ?

പതിമൂന്നാം വയസ്സില്‍ വൈശാഖ വിശാഖ ആഘോഷ വേളയില്‍ തിരുവനന്തപുരം ശ്രീവരാഹത്ത് കാവടി എഴുന്നള്ളത്ത് കണ്ട് നില്‍ക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് ശബരിമല അയ്യപ്പന്‍ മാത്രമായിരുന്നു എന്‍റെ ഇഷ്ടദേവന്‍.

കാവടി ഘോഷയാത്ര എന്‍റെയടുക്കല്‍ വന്നതോടെ അതിലുണ്ടായിരുന്ന ഒരു ഭക്തന്‍ നീയും കാവടി എടുക്കണം എന്ന് എന്നോട് മണ്ണില്‍ എഴുതിക്കാണിച്ചു. എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. പക്ഷെ, ഏതോ ഒരു അദൃശ്യ ശക്തി എന്നെ കാവടി ഘോഷയാത്രയ്ക്കൊപ്പം നയിച്ചു.ഇതാണ് എന്നെ പിന്നീട് കാവടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കാവടി എടുത്തശേഷമാണ് അഗ്നിക്കാവടി എടുക്കാന്‍ തുടങ്ങിയത്.

എവിടെയായിരുന്നു ആദ്യത്തെ കാവടി ?

അന്ന് തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുള്ള രണ്ടാം പുത്തന്‍‌തെരുവിലെ കല്‍പ്പക നായകി ക്ഷേത്രത്തില്‍ വര്‍ഷം തോറും കാവടി എഴുന്നള്ളത്ത് നടത്താറുണ്ടായിരുന്നു. ഞാനും അടുത്ത വര്‍ഷം ഈ ക്ഷേത്രത്തില്‍ കാവടി എടുക്കാന്‍ ആരംഭിച്ചു. കാവടി എടുക്കാന്‍ 15 രൂപയായിരുന്നു ചെലവ്.ഇത്ര രൂപ ചെലവാക്കാനുള്ള ശേഷി അന്നില്ലായിരുന്നു.

കോവിലില്‍ കാവടി എടുപ്പിന് മേല്‍‌നോട്ടം വഹിച്ചിരുന്ന പിച്ചുമണി അയ്യരുടെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അഗ്നിക്കാവടിയും എടുത്തു. അദ്ദേഹമാണ് എന്‍റെ ഗുരു.

പക്ഷെ, ചില സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഞാന്‍ ആ ക്ഷേത്രത്തില്‍ കാവടി എടുക്കുന്നത് പലര്‍ക്കും ഇഷ്ടമല്ലാതായി. അതുകൊണ്ട് ഞാന്‍ അവിടെ നിന്നും മാറി. വന്നു വിളിച്ചാല്‍ വീണ്ടും കാവടിയെടുക്കാന്‍ തയ്യാറാണെന്ന് ഗുരുവിന് വാക്കു കൊടുത്താണ് മാറിയത്. എന്‍റെ തട്ടകം പിന്നെ തെക്കേത്തെരുവ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രമായി മാറി.

<< 1 | 2 | 3 | 4 | 5  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കല്ലും മുള്ളും കാലിന്‌ മെത്ത
കടവല്ലൂര്‍ അന്യോന്യം.
ശബരിമല :സമഭാവനയുടെ ഇരിപ്പിടം
കെട്ടു നിറയ്ക്കല്‍ ശരണം വിളിയോടെ
സ്വാമി ശരണം
പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട്‌