തീര്‍ത്തും ജനകീയനായ ദൈവസങ്കല്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍. അവിടെ ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശനമുണ്ട്; അരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
അയ്യപ്പന്‍റെ പൂങ്കാവനം ജൈവ വൈവിധ്യത്തിന്‍റെ സങ്കേതമാണ്. പൂങ്കാവനം ഭക്ത്യാദരപൂര്‍വം സംരക്ഷിക്കുമ്പോള്‍ പരിസ്ഥിതിയും ജൈ-വവൈവിധ്യവുമാണ് സംരക്ഷിതമാവുന്നത്
ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് ശബരിമല നല്ക്കുന്നത്.ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തിലുണ്ട്.മതനിരപേക്ഷതയുടെ സങ്കേതമാണ് ശബരിമല
'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ ശ്രീമഹാദേവന്‍റെ മെയ്യഴകോടെ ശംഖും കഴുത്തിലോ പൊന്നരയോടെ ശ്രീ ധനുമാസത്തിലുത്തിരം നാളില്‍ പഞ്ചമിപ്പക്കം പിറന്നാളുണ്ണി '
ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം. ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ. എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.
അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.
|