യേശുവിന്‍റെ കുരിശു മരണം കഴിഞ്ഞ് മൂന്നിനും പതിനഞ്ചിനും ഇടയ്ക്കുള്ള വര്‍ഷത്തില്‍ വിശുദ്ധ മേരിയുടെ മരണം സംഭവിച്ചു. കഷ്ടിച്ച് അന്‍പത് വയസു വരയേ വിശുദ്ധ മറിയം ജീവിച്ചിരുന്നുകാണൂ എന്നാണ് ചരിത്രാന്വേഷകരുടെ നിഗമനം.
ക്രിസ്ത്യന്‍, ഇസ്ളാം വിശ്വാസികളല്ലാത്ത വലിയൊരു വിഭാഗം - അവിശ്വാസികള്‍ - പറയുന്നത് ഒരു പെണ്‍കിടാവായിരുന്ന മേരി ചെറു പ്രായത്തില്‍ തന്നെ ജൂത പട്ടാളക്കാരില്‍ നിന്ന് ഗര്‍ഭം ധരിച്ചുവെന്നും കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ പ്രാകൃത ജൂത ശിക്ഷാ നിയമങ്ങളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ജോസഫ് ഭര്‍ത്താവായി ചമഞ്ഞു എന്നുമാണ്.
ജോസഫിന് രക്ഷകന്‍റെ ചുമതല ആയിരുന്നതു കൊണ്ടാണ് കന്യാ മറിയം വീണ്ടും പ്രസവിക്കാതിരുന്നതെന്നും കന്യകയായി മരിക്കാനിടവന്നതും എന്നാണവര്‍ പറയുന്നത്.
ഇതിനും ചരിത്രത്തിന്‍റെയോ തെളിവുകളുടെയോ പിന്‍ബലമൊന്നുമില്ല. വിശ്വാസികള്‍ക്ക് കന്യാമറിയം വിശുദ്ധയും ദിവ്യയുമാണ്. ദൈവമാതാവാണ്. അഭയ കേന്ദ്രമാണ്
|