സെപ്തംബര്‍ എട്ട്-വിശുദ്ധ മാതാവായകന്യാമറിയത്തിന്‍റെ - വിര്‍ജിന്‍ മേരിയുടെ തിരുനാളാണ്. ക്രിസ്തുവിന് മുന്‍പ് 20 -ാം മാണ്ടിലാണ് മേരിയുടെ ജനനം എന്നാണൊരു വിശ്വസം. ഒരു പക്ഷെ ബി.സി പതിമൂന്നിലോ പതിനാലിലോ ആവാനും ഇടയുണ്ട്.
ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ കന്യാമറിയത്തെ ഭാക്ത്യാദരപൂര്‍വം സ്മരിക്കുന്ന ദിനമാണിത്. മാതാവിന്‍റെ പേരിലുള്ള ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടത്തുന്നു. കേരളത്തില്‍ കോട്ടയത്തെ മണര്‍കാട് പള്ളി അടക്കം പല ദേവലയങ്ങളിലും ദൈവ മാതാവിന്‍റെ തിരുനാളാഘോഷങ്ങള്‍ നടക്കുന്നു.
വേളാങ്കണ്ണി ബസിലിക്ക, പാലാ ളാഴം പഴയ പള്ളി, പുളിങ്കുന്ന് ഫൊറോന പള്ളി,കല്ലിശ്ശേരി സെന്‍റ് മേരീസ് ക്നാനായ വലിയ പള്ളി, നീലമ്പേരൂര്‍ സെന്‍റ് മേരീസ് പള്ളി, മാന്നാര്‍ സെന്‍റ് മേരീസ് ക്നാനായ പള്ളി, കുന്നം കുളം ആര്‍ത്താറ്റ് സെന്‍റ് മേരീസ് വലിയ പള്ളി, തുമ്പമണ്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ബത്തേരി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ കേരളത്തിലെമ്പാടും കന്യാ മറിയത്തിന്‍റെ തിരുനാളാഘോഷങ്ങള്‍ നടക്കുന്നു.
എട്ടു നോമ്പ് തിരുനാളിനെ ഏഴാം ദിവസമായ സെപ്തംബര്‍ ഏഴിന് മണര്‍കാട് സെന്‍റ് മേരീസ് പള്ളിയില്‍ വിശുദ്ധമാതാവിന്‍റെയും ഉണ്ണി യേശുവിന്‍റെയും ദിവ്യരൂപം കാണാന്‍ പ്രധാന മദ്ബഹ ഭക്തര്‍ക്കായി തുറന്നു കൊടുക്കും.
|