പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > കന്യാമറിയത്തിന്‍റെ തിരുനാള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കന്യാമറിയത്തിന്‍റെ തിരുനാള്‍
പീസിയന്‍
ലോക രക്ഷകനായി ഭൂമിയില്‍ വന്നു പിറന്ന ദൈവ പുത്രന്‍, നസ്രേത്തിലെ യേശുവിന്‍റെ അമ്മയാണ് കന്യകയായ മേരി എന്ന മറിയ. ദൈവത്തിന്‍റെ ദിവ്യാത്ഭുതമായാണ് മേരിയുടെ വിശുദ്ധ ഗര്‍ഭത്തെ ക്രിസ്ത്യാനികളും മുസ്ളീങ്ങളും കാണുന്നത്. മേരിയോളജി എന്ന പേരില്‍ ഒരു ക്രിസ്തീയ ദൈവ ശാസ്ത്ര ശാഖ തന്നെയുണ്ട്.

കന്യാ മറിയം പല പേരുകളിലും അറിയപ്പെടുന്നു. കത്തോലിക്കരും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ദൈവത്തെ ഗര്‍ഭം ധരിച്ചവളെന്ന് ഗ്രീക്കില്‍ അര്‍ത്ഥമുള്ള തിയോ ടോക്കോസ് എന്നും സെന്‍റ് മേരി എന്നും വിളിക്കുന്നു.

പള്ളിയുടെ മാതാവ്, എല്ലാ വിശുദ്ധകളുടെയും രാജ്ഞി, ദൈവ മാതാവ്, മാലാഖമാരുടെ രാജ്ഞി, സ്വര്‍ഗ്ഗ രാജ്യത്തിലെ രാജ്ഞി എല്ലാം കന്യാമറിയത്തിന്‍റെ ദിവ്യ നാമങ്ങളാണ്. കേരളത്തില്‍ സഹായമാതാവ്, ആരോഗ്യമാതാവ്, വ്യാകുല മാതാവ്, ഫാത്തിമ നാഥ, അമലോല്‍ഭവ എന്നിങ്ങനെയും കന്യാമറിയത്തെ ആരാധിക്കുന്നുണ്ട്.

മേരിയുടെ ജനനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ചരിത്രത്തിലോ ക്രിസ്തീയ വിശ്വാസ ചരിത്രത്തിലോ തെളിവാര്‍ന്ന പരാമര്‍ശങ്ങളില്ല. മാത്യുവിന്‍റെയും ലൂക്കിന്‍റെഉം മറ്റും സുവിശേഷങ്ങളിലെ സൂചനകള്‍ മാത്രമാണ് പ്രധാന ആധാരം.

<< 1 | 2 | 3  >>  
കൂടുതല്‍
പുണ്യമായ മാസമായ റമദാന്‍
കരുണയുടെ ഉറവ തേടി നോമ്പുകാലം
ഖുര്‍ആന്‍ അവതരിച്ച മാസം
വിശ്വകര്‍മ്മ പൂജക്ക് ഋഷിപഞ്ചമി
ഒരു വര്‍ഷത്തെ പുണ്യത്തിന്‌ ഒരു മാസം
നോമ്പും പെരുന്നാളും