പെരുന്നാള്‍ ദിവസത്തിലുള്ള ഇബാദത്തുകള്‍ക്ക് പ്രത്യേക കൂലിറബ്ബ് വാഗാനം ചെയ്തിട്ടുണ്ട്. ആ ദിവസത്തിലുള്ള പ്രാര്‍ത്ഥനയ്ക്ക് ഇജാബത് ഉറപ്പാണ്.
അഞ്ച് സമയത്തുള്ള ദുആയെ അല്ലാഹു തട്ടുകയില്ല: 1- വെള്ളിയാഴ്ച ദിവസം, 2- മുഹറം പത്തില്‍ , 3- ശഅബാല്‍ പകുതിയിലെ രാത്രികളില്‍, 4-5- രണ്ട് പെരുന്നാള്‍ ദിവസങ്ങളില്‍. എന്ന നബിവചനം ഓര്‍ക്കുക.
ഈ ദിവസങ്ങളില്‍ അല്ലാഹുവിലേക്ക് തൗബ ചെയ്തുകൊണ്ടും മറ്റു സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടും അനുഭവം ധന്യമാക്കുകയാണ്‍ വേണ്ടത്..
പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒക്റ്റോബര്‍ 1നു മുമ്പ് റംസാന്‍ പിറ കാണും.പെരുന്നാള്‍ ദിവസം ആഘോഷിക്കാനുള്ളതാണ്. പക്ഷേ, ആര്‍ഭാടമാകരുത്.
പെരുന്നാള്‍ നിസ്കാരം വളരെ പുണ്യവും പ്രധാനവുമാണ്. വൃദ്ധന്മാര്‍, കുട്ടികള്‍, സ്ത്രീകള്‍ എല്ലാവര്‍ക്കും നിസ്കാരമാകാം. കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും ഒരു സൗഹൃദസന്ദര്‍ശനം നാം നടത്തിയിരിക്കണം.
പെരുന്നാള്‍ മനസ്സുകള്‍ക്ക് നന്മ പകരുന്നു. സൗഹൃദവും സന്തോഷവും പകരുന്നു . നമ്മുടെ കര്‍മ്മങ്ങള്‍ പെരുന്നാളിന്‍റെയും നോമ്പിന്‍റെയും പുണ്യങ്ങള്‍ കളഞ്ഞുകുളിക്കാന്‍ ഇടവരുത്തരുത്.
|