വിശുദ്ധ ഇസ്ളാമിന്‍റെ പഞ്ചസ്തംഭങ്ങളിലെ നാലാമത്തേതായ റംസാന്‍ വൃതത്തിന് സമാപ്തി കുറിച്ചുകൊണ്ട് ചെറിയ പെരുന്നാളും, അഞ്ചാമത്തേതായ ഹജ്ജ് വേളയോട് ബന്ധപ്പെട്ട് ബലിപ്പെരുന്നാളും മുസ്ളിംങ്ങള്‍ ആഘോഷിക്കുന്നു.
മതം മനുഷ്യരെ നല്ലവരാക്കാനുള്ളതാണ്. മറ്റുള്ളവരുടെ സുഖത്തിനായി സ്വന്തം സുഖങ്ങള്‍ ബലികഴിച്ചും ജീവിക്കാന്‍ അതു മനുഷ്യനെ പ്രേരിപ്പിക്കുന്നു.
മതത്തിന്‍റെ ചട്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ആത്മനിയന്ത്രണം അനിവാര്യമാണ്. ഇതിനുള്ള പരിശീലനമെന്നോണമാണ് മുസ്ലിംകള്‍ നോമ്പനുഷ്ഠിക്കുന്നത്. . പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണപാനിയങ്ങള്‍ വര്‍ജ്ജിക്കുന്നത് നോമ്പിന്‍റെ പ്രകടമായ രൂപമാണ്.
എതാണ്ടെല്ലാ സമൂഹങ്ങളും ഏതെങ്കിലും തരത്തില്‍ നോമ്പനുഷ്ഠിച്ചി രുന്നു. മുസ്ലിംകള്‍ക്ക് റംസാന്‍ എന്ന ചന്ദ്രമാസക്കാലം മുഴുവന്‍ നോമ്പു കാലമാണ്.
ഇതിനുള്ള കല്‍പന ഖുര്‍ആനില്‍ നല്‍കിയതിന്‍റെ ആദ്യ ഭാഗം ഇങ്ങനെയാണ്. ''നോമ്പ്, മുമ്പുള്ള ജനങ്ങള്‍ക്ക് നിര്‍ബന്ധ മാക്കി യിട്ടുള്ളതുപോലെ, നിങ്ങള്‍ക്കും നിര്‍ബന്ധ മാക്കിയിരിക്കുന്നു.(2:183).
അച്ചടക്കവും അനുസരണശീലവും ലാളിത്യവും വ്രതാനുഷ്ഠാനത്തി ലൂടെ വിശ്വാസികള്‍ക്കു പ്രാപ്യമായി വരികയാണ്. വ്രതാനുഷ്ഠാനം മതാനുഷ്ഠാനത്തെ എളുപ്പവും സമ്പൂര്‍ണ്ണവുമാക്കാന്‍ സഹായിക്കുന്നു.
മതാനുഷ്ഠാനമാകട്ടെ, മനുഷ്യനെ മനസ്സമാധാനവും സന്തുഷ്ടിയും വിശ്വാസങ്ങള്‍ക്കൊപ്പം പുലരാന്‍ സഹായിക്കുന്നു. ഇസ്ളാമാകുന്ന വന്‍സൗധത്തിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമസാന്‍ മാസത്തി ലെ വ്രതാനുഷ്ഠാനം.
|