സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപ്പൂക്കള്‍. പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. കൊന്നയുടെ ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല എന്നാണ്. സംസ്കൃതത്തില്‍ ആരഗ്വധ, രാജവൃക്ഷ എന്നും കൊന്നയെ പറയുന്നു. കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. കൊന്നത്തൊലി, ചന്ദനം, ത്രിഫലത്തൊണ്ട്, മുന്തരിങ്ങ എന്നിവ സമം ചേര്‍ത്ത് കഷായം വച്ച് സേവിച്ചാല്‍ ദുര്‍ഗന്ധത്തോടെ നുരയും പതയുമായി മൂത്രം പോകുന്ന അസുഖത്തിന് ശമനം കിട്ടും. |