കണ്ടകസ്സനി ഏഴരസ്സനി അഷ്ടമശനി ജന്മശനി എന്നിവയില്‍ മാറ്റം വരുന്നു.
FILE
FILE
ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കുള്ള ശനിയുടെ മാറ്റം ജ്യോഠിഷത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈയിടെ ശനി കര്‍ക്കടകത്തില്‍ നിന്നു ചിങ്ങത്തിലേക്കു മാറി-- 2007 ജൂലൈ 15ന്. ശരിക്കു പറഞ്ഞാല്‍ 1182 മിഥുനം 31ന് ( ജൂലായ് 16ന്) പുലര്‍ച്ചെ 5.30ന്ഇനി 2009 സപ്റ്റംബര്‍ 9ന് ബുധനാഴ്ച ശനി കന്നിയിലേക്ക് മാറും.
കൂറുകളെ അല്ലെങ്കില്‍ ജന്മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള ഗോചര ഫലപ്രവചനത്തില്‍ ശനിയുടെ നില വളരെ പ്രധാനമാണ്.ശനിയുടെ ഈ മാറ്റം പല നക്ഷത്രക്കാരെയും പല തരത്തിലാണു ബാധിക്കു ക.
ചിലര്‍ക്കു കണ്ടകശ്ശനി ദോഷം തുടങ്ങും. മറ്റു ചിലര്‍ക്ക് കണ്ടകശ്ശനി ദോഷം അവസാനിക്കും. മറ്റു ചിലര്‍ക്ക് ഈ ശനിസംക്രമത്തോടെ അഷ്ടമശ്ശനി തുടങ്ങുക യാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഏഴരശ്ശനിയും( ഏഴരാണ്ട ശനി) ജന്മശ്ശനിയുമൊക്കെ വരുകയോ തീരുകയോ ആയിരിക്കും.
ജൂലൈ 16ന് പുലര്‍ച്ചെയോടെയാണ് ശനി കര്‍ക്കടകം വിട്ടു ചിങ്ങത്തിലേക്കു കടന്നത്. കണ്ടകശ്ശനിദോഷവും ഏഴരശ്ശനിദോഷവും രണ്ടരക്കൊല്ലമാണ്. എന്നാല്‍ ഏഴരശ്ശനി ഏഴരക്കൊല്ലമാണ്.
ഈ ശനിപ്പകര്‍ച്ച 12 കൂറുകാരെ എങ്ങനെ ഭാധിക്കുന്നു എന്നു നോക്കാം.
മേടക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തീരുകയാണ് . ശനി നാലാംഭാവത്തില്‍ നിന്ന് അഞ്ചാംഭാവത്തിലേക്കു മാറിയത് നല്ല ഫലമാണുണ്ടാക്കുക. എന്നാല്‍ 2007 നവംബര്‍ 21 വരെ അഷ്ടമത്തില്‍ വ്യാഴം നില്‍ക്കുന്നത് ചില ദോഷങ്ങളുണ്ടാക്കും
ഇടവക്കൂറുകാര്‍ക്ക് ശനി മൂന്നാംഭാവത്തില്‍ നിന്നു നാലാംഭാവത്തി ലേക്കു കടക്കുകയാണ്. അതായത് കണ്ടക ശനി പിടിക്കൂടുന്നു.ഇതു നല്ല ഫലമല്ല ചെയ്യുക. പക്ഷേ 2007 നവംബര്‍ 21 വരെഏഴിലെ വ്യാഴന്‍ ഗുണം ചെയ്യും