ശരിയായ രീതിയില്‍ വീടും അതിനുള്ളിലെ ഉപകരണങ്ങളും ക്രമീകരിക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാമെന്നാണ് ഫെംഗ്‌ഷൂയി ശാസ്ത്രം പറയുന്നത്. കിടപ്പുമുറി, അടുക്കള, കുളിമുറി എന്നിവയ്ക്കാണ് (ഫെംഗ്ഷൂയി ത്രയങ്ങള്‍) ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ നല്‍കേണ്ട ഇടങ്ങള്‍.
ഈ ഫെംഗ്ഷൂയി ത്രയങ്ങളുമായാണ് മനുഷ്യര്‍ ഏറ്റവും അടുത്ത് പെരുമാറുന്നത്. അതിനാല്‍ തന്നെ ഇവ തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ ഊര്‍ജ്ജ നില നില നിര്‍ത്തേണ്ടതും അത്യാവശ്യമാണ്.
രാവിലെ ഉണരുന്നത് കിടപ്പ് മുറിയില്‍, പിന്നീട് കുളിമുറിയിലേക്ക്. അതുകഴിഞ്ഞാലോ, ഭക്ഷണ മുറിയിലേക്ക് അഥവാ അടുക്കളയിലേക്ക്. ഇങ്ങനെ ചിന്തിച്ചാല്‍ തന്നെ നാം ഈ ഫെംഗ്ഷൂയി ത്രയങ്ങളുമായി എത്രത്തോളം അടുത്തിടപഴകുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
കിടപ്പ് മുറിയില്‍ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. വിശാലമായ ജനാലകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ജനാലകള്‍ അടച്ചിടുന്ന അവസരത്തില്‍ നേര്‍ത്ത സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഇവിടെ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാം.