പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രം ഫലം കിട്ടില്ല. പ്രവര്‍ത്തിക്കുന്നതിന്റെ ഫലം പ്രവര്‍ത്തി ചെയ്യുന്ന കാലത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. അനുകൂല സമയത്ത് ചെയ്യുന്ന ഒരു പ്രവര്‍ത്തി ഗുണഫലങ്ങളെ പുഷ്ടികരമായി പ്രദാനം ചെയ്യുന്നു. അനുകൂല സമയമല്ല എങ്കിലോ, പ്രവര്‍ത്തിക്ക് ഗുണഫലമുണ്ടാവുകയില്ല എന്ന് മാത്രമല്ല ദുഃഖവും ദുരിതവും നാശവും നഷ്ടവും ഉണ്ടാക്കുന്നതിന് അത് ഇടയാക്കുകയും ചെയ്യും. അതിനാല്‍, ശുഭ മുഹൂര്‍ത്തങ്ങള്‍ തെരഞ്ഞെടുത്ത് ഓരോ കാര്യവും ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ഈ ഭാഗത്തിനു ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
PRO
പൊരുത്തശോധന
വിവാഹ ജീവിതത്തിലെ അസ്വസ്ഥതകള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും നാളും ഗ്രഹനിലയും പരിശോധിച്ച് പൊരുത്തം ഉറപ്പുവരുത്താതെ നടത്തുന്ന വിവാഹങ്ങളിലാണ് ഇത്തരത്തില്‍ അസ്വാരസ്യം ഉരുണ്ടു കൂടുന്നത്. അതിനാല്‍, തന്നെ പൊരുത്തശോധനയ്ക്ക് ജ്യോതിഷത്തില്‍ പരമപ്രധാന സ്ഥാനമുണ്ട്. വ്യക്തികളില്‍ തുടങ്ങുന്ന അസ്വസ്ഥതകളും അസ്വാരസ്യങ്ങളുമാണ് ലോക സമാധാനത്തിനു പോലും ഭംഗമുണ്ടാക്കാവുന്നത് എന്നും ഇവിടെ ഓര്‍ക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ നാല് വിഷയങ്ങളില്‍ ഉണ്ടാവുന്ന പോരായ്മകള്‍ക്ക് ജ്യോതിഷത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍, പരിഹാരങ്ങള്‍ ദോഷങ്ങളെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെങ്കിലും യഥാതഥമായി നടക്കുന്നതിന് തുല്യമായ ഗുണഫലങ്ങള്‍ ഉണ്ടാകുന്നതല്ല എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386