വസ്ത്രങ്ങള്‍ക്കുമുണ്ട് ജ്യോതിഷ നിയമം
വ്യാഴം, 6 ഓഗസ്റ്റ് 2009( 15:56 IST )
രാശിയും നിറങ്ങളും
________________________
മേടം രാശിക്കാര്‍ക്ക് ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലമാണ്. കറുപ്പ് പച്ച നിറങ്ങള്‍ ഇവര്‍ ഒഴിവാക്കണം. ഇടവം രാശിക്കാര്‍ക്ക് പച്ച, നീല, വെള്ള, കറുപ്പ് നിറങ്ങളാണ് അനുകൂലമായിട്ടുള്ളത്. ഇവര്‍ക്ക് മഞ്ഞ നിറം ഒട്ടും അനുയോജ്യമല്ല. പച്ച, വെള്ള എന്നീ നിറങ്ങളാണ് മിഥുനം രാശിക്കാര്‍ക്ക് അനുകൂല നിറങ്ങള്‍. ചുവപ്പ്, കറുപ്പ്, നീല എന്നിവ പ്രതികൂല നിറങ്ങളും.
വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലവും കറുപ്പ്, പച്ച, നീല തുടങ്ങിയ നിറങ്ങള്‍ പ്രതികൂലവുമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഓറഞ്ച്, ചുവപ്പ്, കാവി നിറങ്ങള്‍ അണിയാം. പക്ഷേ, വെള്ള, കറുപ്പ്, നീല നിറങ്ങള്‍ വര്‍ജ്ജിക്കണം. കന്നിരാശിക്കാര്‍ക്ക് പച്ച,വെള്ള നിറങ്ങളാണ് അനുയോജ്യം. ഇവര്‍ കറുപ്പ്, നീല, ചുവപ്പ് നിറങ്ങള്‍ ഒഴിവാക്കണം.
തുലാം രാശിക്കാര്‍ക്ക് കറുപ്പ്, വെള്ള, നീല, പച്ച എന്നീ നിറങ്ങള്‍ അനുയോജ്യവും മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ പ്രതികൂലവുമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ക്രീം, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ അനുകൂലവും പച്ച, കറുപ്പ്, നീല നിറങ്ങള്‍ പ്രതികൂലവുമാണ്. ധനു രാശിക്കാര്‍ക്കാവട്ടെ ചുവപ്പും മഞ്ഞയുമാണ് അനുകൂല നിറങ്ങള്‍. ഇവര്‍ കറുപ്പ്, വെള്ള, ക്രീം, നീല നിറങ്ങള്‍ ഒഴിവാക്കുക.
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് വെള്ള, കറുപ്പ്, നീല നിറങ്ങള്‍ അനുയോജ്യവും പച്ച, ക്രീം, ചുവപ്പ് എന്നീ നിറങ്ങള്‍ വര്‍ജ്ജ്യവും ആണ്. കുംഭം രാശിയില്‍ ജനിച്ചവര്‍ വെള്ള, കറുപ്പ്, നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമാണ്. ക്രീം, പച്ച, മഞ്ഞ നിറങ്ങള്‍ ഒഴിവാക്കുക. മീനം രാശിക്കാര്‍ ക്രീം, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ അണിയുക. ഈ രാശിയിലുള്ളവര്‍ക്ക് കറുപ്പ്, വെള്ള, നീല, പച്ച എന്നീ നിറങ്ങള്‍ വര്‍ജ്ജ്യമാണ്.