ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » വസ്ത്രങ്ങള്‍ക്കുമുണ്ട് ജ്യോതിഷ നിയമം (Apparels also need some Astro correction)
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് നമുക്ക് ഇഷ്പ്പെടണമെന്നുള്ളതാണ് പ്രധാനം. നാലാള്‍ കൂടുന്നിടത്ത് ഇറങ്ങുമ്പോള്‍ ആരും കുറ്റം പറയരുത് എന്നും നമുക്ക് നിര്‍ബന്ധമുണ്ട്. ജ്യോതിഷപരമായി നോക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ന്യായമുണ്ട്.

ജാതകന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിന് പ്രാധാന്യമുണ്ടെന്നാണ് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അനിഷ്ട സ്ഥാനത്തിലുള്ള ഗ്രഹങ്ങള്‍ക്ക് അനുകൂലമായ വസ്ത്രം ധരിക്കരുത്. ദശാപഹാര കാലങ്ങള്‍ അനുസരിച്ചും വസ്ത്രങ്ങളുടെ നിറം തെരഞ്ഞെടുക്കണം.

ശുഭഗ്രഹങ്ങളെ അനുകൂലിക്കുന്ന നിറം മാത്രമേ വസ്ത്രങ്ങള്‍ക്ക് പാടുള്ളൂ എന്ന നിയമം പാലിക്കാന്‍ വിഷമമായിരിക്കാം. എന്നാല്‍, പ്രധാന ദിവസങ്ങളില്‍ എങ്കിലും ഇത്തരം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്.

ദശാകാലത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ അനുകൂല നിറത്തിലുള്ള വസ്ത്രധാരണം സഹായിക്കും. ഉദാഹരണമായി, ആദിത്യദശാകാലത്ത് ആദിത്യ പ്രീതിക്കായി ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ശനിദശാകാലത്ത് ശനിപ്രീതിക്കായി കറുപ്പ്, കടും നീല നിറങ്ങളിലുള്ള വസ്ത്രവും ധരിക്കണം.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജ്യോതിഷം, വസ്ത്രം, നിറം, ഗ്രഹം, ഭാവാധിപന്