ധനുവിലേക്ക് വ്യാഴം മാറിയത് 2007 നവംബര്‍ 22 (വൃശ്ചികം 6) അഞ്ചരയ്ക്കായിരുന്നു. അവിടെ നിന്നും ഡിസംബര്‍ ഒമ്പതിന് മകരത്തിലേക്കും 2009 മേയ് ഒന്നിന് കുംഭത്തിലേക്കും ജൂലൈ 30 ന് വക്രത്തില്‍ നഗരത്തിലേക്കും വ്യാഴം മാറും.
അതുകൊണ്ടാണ് ഒരു കൊല്ലത്തില്‍ (കൊല്ലവര്‍ഷം 1184 ല്‍) മൂന്നു തവണ വ്യാഴമാറ്റം സംഭവിക്കുന്നു എന്ന് പറയുന്നത്. വ്യാഴം ഈ യാത്രയ്ക്കിടയില്‍ വളരെക്കാലം ആര്‍ക്കും ഗുണമോ ദോഷമോ നല്‍കുന്നില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.
യുദ്ധം, പ്രകൃതി ക്ഷോഭം, അണുപ്രസരണം, പകര്‍ച്ചവ്യാധികള്‍, ഭീതിദമായ നാശനഷ്ടം, ചുരുങ്ങിയത് ഏഴ് കോടിയെങ്കിലും ജനങ്ങളുടെ മരണം എന്നിവയൊക്കെയാണ് ജ്യോതിഷന്മാര്‍ ഈ മാറ്റം മൂലം പ്രവചിക്കുന്ന ദോഷ ഫലങ്ങള്‍.
ഈ മാറ്റം ചില നക്ഷത്രക്കാര്‍ക്ക് ഗുണവും മറ്റ് ചിലര്‍ക്ക് ദോഷവും ആണെങ്കിലും പൊതുവേ ദോഷകരമെന്നു വേണം വിലയിരുത്താന്‍.അശ്വതി, ഭരണി, രോഹിണി, പൂയം, ആയില്യം, അത്തം, ചിത്തിര, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിര്‍വോണം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ക്ക് വ്യാഴമാറ്റം പൊതുവേ ദോഷം ചെയ്യില്ല എന്ന് പറയാം.