ഡിസംബര്‍ 9 ന് (വൃശ്ചികമാസം 24 ന്) രാത്രി ഒമ്പതര മണിക്ക് വ്യാഴമാറ്റം സംഭവിക്കുകയാണ്. ധനു രാശിയില്‍ നിന്ന് വ്യാഴം മകരത്തിലേക്കാണ് മാറുന്നത്. ഒരു വര്‍ഷം വര്‍ഷത്തില്‍ മൂന്നു രാശിയിലേക്കാണ് വ്യാഴത്തിന്‍റെ മാറ്റം ഇക്കൊല്ലം സംഭവിക്കുക.
ഒരു വര്‍ഷത്തിനകം വ്യാഴം മൂന്ന് രാശികളിലേക്ക് മാറുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. ഇത് ലോകത്തിനു തന്നെ ദോഷം ചെയ്യുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മകരം വ്യാഴത്തിന് നീചമാണ് എന്നതാണ് ഇതിനൊരു കാരണം. നീചസ്ഥാനമായ മകരത്തിലേക്ക് വ്യാഴം സംക്രമിച്ചാല്‍ അത് ദേശത്തിനു തന്നെ ദോഷമാണെന്നാണ് ജ്യോതിഷ വിധി. ഇതിനിടയില്‍ ഡിസംബര്‍ 31 നും, ഫെബ്രുവരി 17 നും മകരം രാശിയില്‍ ഗുരു-കുജ യുദ്ധം നടക്കും. രണ്ടിലും ഗുരുവിനായിരിക്കും വിജയം.