യൂണിയന്‍ ബജറ്റ് 2018: എട്ടു കോടി സ്ത്രീകൾക്ക് സൗജന്യ പാചകവാതകം

സ്ത്രീകൾക്കായി പ്രത്യേക പരിഗണനയില്ല

aparna| Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (15:14 IST)
ഇത്തവണത്തെ പൊതുബജറ്റിൽ സ്ത്രീകൾക്കായി പ്രത്യേക പരിഗണനകൾ ഉണ്ടായില്ല. ആകെയുള്ളത് ഉജ്വല യോജനയിൽ മൂന്നു കോടി സ്ത്രീകളെ കൂടി ഉൾപ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുമെന്നതാണ്. അതോടൊപ്പം, മുദ്ര ലോൺ ഇനിമുതൽ 76 ശതമാനം സ്ത്രീകൾക്ക് നൽകുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.

അതോടൊപ്പം, രാജ്യത്തെ ആദായ നികുതി നിരക്കുകളിൽ മാറ്റ‌മില്ലെന്നും അരുൺ ജയ്റ്റ്ലി അറിയിച്ചു. ആകാംഷയോടെ കാത്തിരുന്ന ബജറ്റ് അവതരണത്തിൽ നികുതി നിർദ്ദേശങ്ങളിൽ പ്രതീക്ഷകൾ അസ്തമിച്ചു. നിലവിൽ വരുമാന നികുതി നൽകുന്നത് 8.27 കോടി പേർ,
മുൻപിത് 6.24 കോടിയായിരുന്നുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു.

ആദായനികുതി വരുമാനത്തിൽ 90,000 കോടിയുടെ വർധന.100 കോടി വരെ വരുമാനമുള്ള കൃഷി ഉൽപാദക സംഘങ്ങൾക്ക് 100 ശതമാനം നികുതി ഒഴിവു നൽകും. വരുമാന നികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയർന്നെങ്കിലും ഇതുവഴിയുള്ള വരുമാനത്തിൽ കാര്യമായ വർധനയില്ലെന്ന് ധനമന്ത്രി.

ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. വരുമാന നികുതി നിലവിലേത് ഇപ്രകാരമായിരുന്നു. 2.5 ലക്ഷം രൂപ വരെ നികുതിയില്ല. 2.5 മുതൽ 5 ലക്ഷം രൂപ വരെ 5 ശതമാനം. 5 മുതൽ 10 ലക്ഷം രൂപ വരെ 20 ശതമാനം. 10 ലക്ഷം രൂപയ്ക്കു മേൽ 30 ശതമാനവും. അതേസമയം വരുമാനനികുതിയിൽ ചികിൽസാ ചെലവിൽ ഉൾപ്പെടെ ചില ഇളവുകൾ.ചികിൽസാ ചെലവിൽ 40,000 രൂപ വരെ ഇളവ്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തിൽ 50,000 രൂപ വരെ നികുതി ഒഴിവാക്കി.

അതേസയം, മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി രുപ ബജറ്റിൽ വകയിരുത്തി. രണ്ട് കോടി ശുചിമുറികൾ കൂടി രാജ്യത്ത് പണിയുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു. കർഷകർക്കുള്ള കിസാൻ കാർഡിന് സമാനമായ പദ്ധതി മൽസ്യബന്ധന രംഗത്തും മൃഗസംരക്ഷണ രംഗത്തും നടപ്പിലാക്കും.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികൾക്ക് രാജ്യത്ത് തുടക്കമാകും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്‌സഭയിൽ അറിയിച്ചു. 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി നടപ്പിലാക്കും. ചികിൽസയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേർക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്.

രാജ്യത്തെ നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി എത്തിക്കാൻ സർക്കാർ നടപടികൾ ഉണ്ടാകും. അതോടൊപ്പം, കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി ഉയർത്തി.
കാർഷികോത്പാദനം വർദ്ധിപ്പിക്കും. 2000 കോടിയാണ് രാജ്യത്തെ കാർഷിക വിപണികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.

കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുന്നത് സർക്കാരിന്റെ ലക്ഷ്യം. കാർഷിക വിപണികൾക്കായി 2000 കോടി. റെക്കോർഡ് ഭക്ഷ്യോൽപാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു നൽകാൻ നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.

കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.

എന്നാൽ, പതിവിന് വിപരീതമായി ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകിയാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ബജറ്റ് അവതരണം നടത്തിയത്. ബജറ്റ് അവതരണത്തിൽ എല്ലാ പ്രാവശ്യവും ഇംഗ്ലിഷിന് ആയിരുന്നു ജയ്റ്റ്ലി കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. പതിവിന് വിപരീതമായി ഹിന്ദിക്കും പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതായിരുന്നു ബജറ്റ് അവതരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :