മാരുതി സുസൂക്കിയുടെ വിവിധ മോഡല്‍ കാറുകള്‍ മികച്ച നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച പത്തില്‍ ആറ് മോഡലുകള്‍ മാരുതി സുസൂക്കിയുടെതായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന കാറുകളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അള്‍ട്ടൊ, ഡിസയര്‍, സ്വിഫ്റ്റ്, വാഗണര്‍ മോഡലുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തിയത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,63,422 യൂനിറ്റ് അള്‍ട്ടൊ കാറുകളാണ് മാരുതി സുസൂക്കി വിറ്റഴിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,64,492 ആയിരുന്നു. അതേസമയം, മുന്‍ വര്‍ഷത്തില്‍ ഡിസയര്‍ 2,10,649 കാറുകള്‍ വില്‍പ്പന നടത്തിയിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,34,242 യൂനിറ്റിലേക്കെത്തി.
മുന്‍ വര്‍ഷങ്ങളെപ്പോലെ ഇത്തവണയും സ്വിഫ്റ്റ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 1,95,043 സ്വിഫ്റ്റ് കാറുകളാണ് ഇക്കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2,01,338 ആയിരുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് വാഗനര്‍ ഇത്തവണ മികച്ച നേട്ടമാണ് വിപണിയില്‍ കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ 1,61,250 കാറുകള്‍ വിറ്റിടത്ത് ഇത്തവണ 1,69,555 ആയി. വിപണിയില്‍ മികച്ച നേട്ടം കൈവരിച്ച സെലെരിയോ ആദ്യമായി അവസാന പത്തില്‍ ഇടംപിടിച്ചു. 87,428 കാറുകളുടെ കണക്കുമായി സെലെരിയോ ഏഴാം സ്ഥാനത്താണ്.
ഹ്യുണ്ടായിയുടെ മികച്ച മോഡലുകളായ ഗ്രാന്റ് ഐ10 ഉം ഐ20യും അവസാന പത്തില്‍ ഇടംപിടിച്ചു. ഗ്രാന്റ് ഐ10ന്റെ 1,26,181 കാറുകളും ഐ20യുടെ 1,04,841 കാറുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചു. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത് 81,559 കാറുകള്‍ വിറ്റഴിച്ച മഹീന്ദ്ര എസ് യു വിയാണ്. 77,548 കാറുകള്‍ വിറ്റഴിച്ച ഹോണ്ടയുടെ മിഡ് സീസ്ഡ് പട്ടികയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നു.