പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

 Reserve bank of india , RBI , bank , റിപ്പോ, റിവേഴ്സ് റിപ്പോ , ആർബിഐ , വായ്പാ നയം
മുംബൈ| jibin| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2017 (15:27 IST)
പ്രതീക്ഷിച്ചതു പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പണ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. ബാങ്കുകളുടെ കരുതൽ ധന അനുപാതം 4 ശതമാനത്തിലും മാറ്റമില്ലാതെ തുടരും.

പണപ്പെരുപ്പ നിരക്ക് കൂടുന്നതും രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് വായ്പാ നയത്തില്‍ മാറ്റം വരുത്താതിരുന്നത്. റിസർവ് ബാങ്കിന്‍റെ നയരൂപീകരണ സമിതിയുടെതാണ് പ്രഖ്യാപനം.

അടുത്ത രണ്ടു ക്വർട്ടറുകളിൽ പണപ്പെരുപ്പ നിരക്ക് 4 .3 – 4 .7 ശതമാനം ആയി നിലനിർത്താനാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം കൂടാമെന്ന ആശങ്ക കാരണം ഒക്ടോബറിലെ അവലോകനത്തിലും നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഉപഭോക്‌തൃ വില സൂചികയിലെ വർധന 3.58 ശതമാനമാണ് ഇപ്പോൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :