aparna shaji|
Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2016 (10:46 IST)
പതഞ്‌ജലി ഗ്രൂപ്പ് വസ്ത്ര നിർമാണ രംഗത്തേക്കു കാലെടുത്ത് വെക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഗ്രൂപ്പ് 200% വളർച്ചയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ബാബാ രാംദേവ് പറഞ്ഞു. പരമ്പരാഗത വസ്ത്രമായ കുർത്തയും പൈജാമയ്ക്കും പുറമെ ജീൻസും വിപണിയിലിറക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ക്ഷീര മേഖലയിൽ കർഷകർക്ക് 10,000 കോടിയുടെ വരുമാനം നേടാനുള്ള അവസരങ്ങളും കമ്പനി തുറന്നുകൊടുക്കും. കൂടാതെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു. ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.