ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (11:53 IST)
വാഹന വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ പുതിയ നീക്കവുമായി മാരുതി സുസുകി ഇന്ത്യ. 2020 ഓടെ ഇന്ത്യയില്‍ ഇലട്രിക്കല്‍ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടനുബന്ധിച്ച് സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനാണ് സുസുകി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കമ്പനികള്‍ക്ക് തങ്ങളുടെ സങ്കല്‍പ്പത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് സുസുകി കമ്പനി എംഡിയും സിഇഒയുമായ കെനിച്ചി അയുകവ വ്യക്തമാക്കിയത്.
പെട്രോളും ഡീസലും ഇന്ധനമായുള്ള അത്യന്താധുനിക വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികളുടെ സാങ്കേതികമാറ്റങ്ങള്‍ സഹായിക്കുമെന്നുമാണ് സുസുക്കി വിലയിരുത്തുന്നത്.
ഇലട്രിക്കല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനാണ് കൂടുതല്‍ പരിഗണന. ഇതിനായി സര്‍ക്കാരിന്റെ അനുവാദം അത്യാവശ്യമാണ്.
വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും കെനിച്ചി അയുകവ വ്യക്തമാക്കി.