കിയ സോണറ്റ് കുതിയ്കുന്നു; ബുക്കിങ് 50,000 പിന്നിട്ടു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (16:14 IST)
സെൽടോസിനും കാർണിവൈലും പിന്നാലെ മൂന്നാമനത്തെ വാഹനം സോണറ്റിനെ വിപണിയിൽഎത്തിച്ചിരിയ്ക്കുകയാണ് കിയ. കിയയുടെ സബ് കോംപാക്ട് എസ്‌യുവിയ്ക്ക് രാജ്യത്ത് വലിയ വരവേൽപ്പ് തന്നെയാണ് ലഭിയ്ക്കുന്നത്. വാഹനത്തിനായുള്ള ബുക്കിങ് 50,000 കടന്നു. പ്രതിദിന ശരാശരി 1000 യൂണിറ്റുകൾക്കുള്ള ബുക്കിങ് ആണ് ലഭിയ്ക്കുന്നത് എന്ന് കിയ മോട്ടോർസ് വ്യക്തമാക്കി. ആദ്യ ദിവസം തന്നെ 6,500 ബുക്കിങ്ങാണ് വാഹനം സ്വന്തമാക്കിയത്. 6.71 ലക്ഷം മുതൽ 11.99 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വില. ടെക് ലൈൻ ജി ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്.


HTE, HTK, HTK+,HTX, HTX+,GTX+ എന്നിങ്ങനെയാണ് സോണറ്റിന്റെ വകഭേതങ്ങൾ. ഹ്യുണ്ടായ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.

ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലാണ് സോണറ്റ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 83 ബിഎച്ച്പി വരെ കരുത്ത് ഉത്പദിപ്പിയ്ക്കാനും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എഞ്ചിനൊപ്പം ഉണ്ടാവുക..

1.0 ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച് പി കരുത്ത് സൃഷ്ടിയ്ക്കും. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ ആറു സ്പീഡ് ഐഎംടി ഗീയർബോക്സിലും, ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭ്യമാകും. 1.5 ലീറ്റർ നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിന് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് ട്രാൻസ്മിഷനിൽ 100 ബി എച്ച്പി കരുത്തും 240 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കാനാകും. ഇതേ എൻജിന് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോസിൽ 115 ബിഎച്ച്പി വരെ കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കാനാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍
ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്
മദ്യലഹരിയില്‍ ബോധമില്ലാതെയിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറയുന്നു. ...