സ്വാതന്ത്യം, കാത്തിരിപ്പിന്റെ സ്വാതന്ത്യം; കനയ്യയെ കളിയാക്കിയുള്ള യാത്രയുടെ പരസ്യം വിവാദത്തിൽ

സ്വാതന്ത്യം, കാത്തിരിപ്പിന്റെ സ്വാതന്ത്യം; കനയ്യയെ കളിയാക്കിയുള്ള യാത്രയുടെ പരസ്യം വിവാദത്തിൽ

aparna ahaji| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2016 (12:30 IST)
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി നേതാവ് കനയ്യകുമാറിനെ കളിയാക്കികൊണ്ടുള്ള പ്രമുഖ ട്രാവൽ വെബ്സൈറ്റിന്റെ പരസ്യവീഡിയോ വിവാദത്തിൽ. വിമാനത്തിന്റെ ജനാലക്കരികിലുള്ള സീറ്റ് ലഭിക്കുവാൻ വേണ്ടി മുദ്രാവാക്യം വിളിക്കുന്ന യുവാവിന്റെ പരസ്യ വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. യാത്രാ ഡോട്ട് കോമാണ്
കനയ്യകുമാറിനെ അനുകരിച്ചുള്ള വീഡിയോ പുറത്തിറക്കിയത്.

ജെ എൻ യു വിദ്യാർഥികളുടെ മുദ്രാവാക്യമായ 'ആസാദി'യെയാണ് പരസ്യത്തിനായി വെബ്സൈറ്റ് ഉപയോഗിച്ചിരിക്കുന്നത്. കനയ്യകുമാറിന്റെ മുദ്രാവാക്യത്തിലെ സ്വാതന്ത്യം തന്നെയാണ് പരസ്യ വീഡിയോയിലും വ്യക്തമാക്കുന്നത്. കാത്തിരിപ്പിന്റെ സ്വാതന്ത്യം.... ഇഷ്ട സീറ്റ് ലഭിക്കുവാനുള്ള സ്വാതന്ത്യം.. എന്നു നീളുകയാണ് മുദ്രാവാക്യം. കാമ്പസിൽ പ്രസംഗിക്കാനെത്തിയ കനയ്യയുടെ വേഷമാണ് പരസ്യത്തിലെ യുവാവും ധരിച്ചിരിക്കുന്നത്.

കനയ്യകുമാറിനെ കളിയാക്കിയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പരസ്യം പുറത്തിറക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങ‌ൾ ശക്തമായിരിക്കുകയാണ്. മുൻപ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരത്തെ അനുകരിച്ചുകൊണ്ട് പെപ്സി പുറത്തിറങ്ങിയ പരസ്യചിത്രങ്ങ‌ൾ വിവാദമായിരുന്നു.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :