അഭിറാം മനോഹർ|
Last Modified വെള്ളി, 29 ഏപ്രില്‍ 2022 (21:45 IST)
സംസ്ഥാനത്തെ ആദ്യ
ഹൈഡ്രജൻ കാർ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില 1.8 കോടി രൂപയാണ്.
ഹൈഡ്രജൻ കാറിന് നികുതി പൂർണമായി ഒഴിവാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിനാൽ അധികച്ചെലവുകൾ ഇല്ലാതെയായിരുന്നു റജിസ്ട്രേഷൻ. കെഎൽ 01 സിയു 7610 എന്ന നമ്പറിൽ കിർലോസ്കർ മോട്ടോഴ്സിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഹൈഡ്രജനും ഓക്സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാർ പ്രവർത്തിക്കുക. വെള്ളവും താപവും മാത്രമാണ് കാർ പുറത്തുവിടുക. കേരളത്തിൽ നിലവിൽ ഹൈഡ്രജൻ നിറയ്ക്കുന്ന പമ്പുകളില്ല. ഇതു സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.