മുംബൈ|
VISHNU N L|
Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (16:54 IST)
തുടര്‍ച്ചയായ ഏഴാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 414.04 പോയന്റ് നേട്ടത്തില്‍ 27730.21ലും നിഫ്റ്റി 128.15 ഉയര്‍ന്ന് 8353.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1725 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 984 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷ വിപണിക്ക് അനുകൂലമായി. പണപ്പെരുപ്പ നിരക്കുകള്‍ കുറയാനുള്ള സാധ്യതയും അതിന്റെ ഫലമായി ആര്‍ബിഐ വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ബാങ്ക് ഓഹരികളെ സ്വാധീനിച്ചു.
ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ഭാരതി എയര്‍ടെല്‍, ലുപിന്‍, റിലയന്‍സ്, എംആന്റ്എം, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.