മിഡ്, സ്മോൾ ക്യാപ് സൂചികകളിൽ കുതിപ്പ്: സെൻസെക്‌സ് നേരിയനേട്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (17:43 IST)
തുടക്കത്തിലെ മുന്നേറ്റം നിലനിർത്താനായില്ലെങ്കിലും സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 69 പോയന്റ് ഉയർന്ന് 58,247.09ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തിൽ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളിൽനിന്നുള്ള സമ്മിശ്ര പ്രതികരണമാണ് മുന്നേറ്റത്തിന് തടസമായത്. ദിനവ്യാപാരത്തിനിടെ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ റെക്കോഡ് ഉയരം കുറിച്ചു. ബിഎസ്ഇ മിഡ്ക്യാപ് 1.09ശതമാനവും സ്‌മോൾ ക്യാപ് 0.63ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :