മുംബൈ|
jibin|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (10:16 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 115 പോയന്റ് താഴ്ന്ന് 27751ലും നിഫ്റ്റി 39 പോയന്റ് നഷ്ടത്തില്‍ 8423ലുമാണ്. 345 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 669 ഓഹരികള്‍ നഷ്ടത്തിലുമാണ്. 20,000 കോടി രൂപയുടെ ഓഹരി വില്പനയ്ക്ക് കാബിനറ്റ് അനുമതി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കോള്‍ ഇന്ത്യയുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു.
ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എന്‍എംഡിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിുലമാണ്. ചൈനീസ് കറന്‍സിയുടെ മൂല്യം ഇടിച്ചതിനെതുടര്‍ന്ന് രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 64.55 രൂപയാണ് ഇപ്പോഴത്തെ മൂല്യം