സെന്‍സെക്‌സ് 270 പോയന്റ് നഷ്ടത്തില്‍: രൂപ നഷ്ടത്തില്‍

ഓഹരി വിപണി , സെന്‍സെക്‌സ് , നിഫ്‌റ്റി , മാര്‍ക്കറ്റ്
മുംബൈ| jibin| Last Modified തിങ്കള്‍, 27 ജൂലൈ 2015 (10:25 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 270 പോയന്റ് നഷ്ടത്തില്‍ 27834ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 8436ലുമാണ് വ്യാപാരം നടക്കുന്നത്. 469 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 442 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലുമാണ്.

മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് റിലാക്‌സോ ഫുട്ട് വെയറിന്റെ ഓഹരി വില എട്ട് ശതമാനത്തോളം ഉയര്‍ന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുകയാണ്. മുന്‍ ക്ലോസിങില്‍നിന്ന് 0.01 ശതമാനത്തോളം കുറഞ്ഞാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. 64.06 എന്ന നിലവാരത്തിലാണ് ഒരു ഡോളറിനെതിരെ രൂപയുടെ ഇപ്പോഴത്തെ വില. (രാവിലെ 9.30ന്) മറ്റ് ഏഷ്യന്‍ കറന്‍സികളും നഷ്ടത്തിലാണു വിനിമയം നടക്കുന്നത്. ജാപ്പനീസ് യെന്‍ 0.29 ശതമാനം ഇടിഞ്ഞു. സിംഗപ്പുര്‍ ഡോളര്‍ 0.26 ശതമാനം താഴ്ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :