യു എസ് ഓപ്പണ്‍: മരിന്‍ സിലിച്ചിന് കന്നി കിരീടം

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (10:53 IST)
യുഎസ് ഒപ്പണില്‍ മരിന്‍ സിലിച്ച് തന്റെ കന്നി കിരീടം നേടി. ഏഷ്യന്‍ വന്‍ കരയ്ക്ക് ആദ്യ കിരീടം നേടാനായി ഇറങ്ങിയ ജപ്പന്റെ കെയി നിഷികോരിയെ 6-3, 6-3, 6-3 തകര്‍ത്താണ് സിലിച്ച് കിരീടം നേടിയത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് യു എസ് ഒപ്പണില്‍ സിലിച്ച് പുറത്തെടുത്തത്. ലോക മൂന്നാം നമ്പര്‍ താരമായ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് സിലിച്ച് ഫൈനലില്‍ ഇടം നേടിയത്.

ലോക ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് പത്താം സീഡായ നിഷികോരി സിലിച്ചുമായുള്ള സിലിച്ചുമായുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് നിഷികോരി.

ജയത്തോടെ സിലിച്ച് ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തെത്തിയിരിക്കുകയാണ്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :