സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ പോയിന്റ് പങ്കുവെച്ച് ബാഴ്സയും റയലും

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2019 (11:29 IST)
സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം സമനിലയിൽ. തോൽക്കില്ലെന്നുറച്ച് റയലും ബാഴ്സയും അണിനിരന്ന മത്സരം ഗോൾരഹിതമായിരുന്നുവെങ്കിലും എൽ ക്ലാസിക്കോയുടെ എല്ലാ ആവേശവും ഒത്തുചേർന്നതാരിന്നു. മത്സരം ഗോൾ രഹിതമായ സമനിലയിൽ അവസാനിച്ചതോടെ ഗോൾ ശരാശരിയുടെ കരുത്തിൽ പോയിന്റ് പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. 17 കളികളിൽ നിന്ന് ബാഴ്സക്കും റയലിനും 36 പോയിന്റുകളാണുള്ളത്.

മത്സരത്തിൽ രണ്ട് ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച ടീമിനെയാണ് അണിനിരത്തിയത്. ബാഴ്സയിൽ മെസ്സിയും സുവാരസും ഗ്രീസ്‌മാനും റാകിടിച്ചുമെല്ലാം ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ബെൻസേമ,ബെയ്‌ൽ,ഇസ്കോ,റാമോസ്,ടോണി ക്രൂസ് എന്നിവരുടെ ശക്തമായ നിരയെയാണ് റയൽ ഇറക്കിയത്.

മത്സരത്തിൽ തുടർച്ചയായ അക്രമണത്തിലൂടെ റയലാണ് ഞെട്ടിച്ചതെങ്കിലും ബാഴ്സ ശക്തമായ പ്രതിരോധം മത്സരത്തിൽ കാഴ്ചവെച്ചു. അതേസമയം മത്സരത്തിൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ബാഴ്സക്കായില്ല.
ആവേശകരമായ മത്സരത്തിൽ മൊത്തം ഏഴ് മഞ്ഞക്കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. 2002ന് ശേഷം ഇതാദ്യമായാണ് ഒരു എൽ ക്ലാസിക്കോ മത്സരം സമനിലയിൽ പിരിയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :