നിരോധനത്തിന് പിന്നാലെ ടിക്‌ടോക് പ്ലേസ്റ്റോറിൽ നിന്നും നീക്കി, വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് ടിക്‌ടോക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ജൂണ്‍ 2020 (12:19 IST)
ജനപ്രിയ ആപ്പായ ടിക്‌ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ.സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ടിക്ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി. സർക്കാർ തീരുമാനത്തെ ഇടക്കാല ഉത്തരവായാണ് ടിക്‌ടോക് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സർക്കാരിന്റെ നിരോധന ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. ഉത്തരവിൽ വിശദീകരണം നടത്താൻ അധികൃതരുമായി കൂടിക്കാഴ്ചക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ നിയമപ്രകാരമുള്ള എല്ലാ സ്വകാര്യത-സുരക്ഷാമാനദണ്ഡങ്ങളും ടിക്ടോക് പാലിക്കുന്നുണ്ടെന്നും ഉൾപ്പെടെയുള്ള വിദേശസർക്കാറുകളുമായും ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും ഭാവിയിലും സ്വകാര്യതക്ക് അതീവപ്രാധാന്യം നൽകികൊണ്ട് ടിക്‌ടോക് മുന്നോട്ടുപോകുമെന്നും ടിക്‌ടോക് ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :