നിയമവിരുദ്ധമായ ഉള്ളടക്കം നീക്കിയില്ല, ഗൂഗിളിനും മെറ്റയ്ക്കും പിഴയിട്ട് റഷ്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (20:45 IST)
നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഗൂഗിളിനും ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കും പിഴയിട്ട് മോസ്‌കോ കോടതി. 9.8 കോടി ഡോളർ(736 കോടി രൂപ) ആണ് ഗൂഗിളിന് പിഴയിട്ടിരിക്കുന്നത്.

ഇന്റര്‍നെറ്റിന് മേല്‍ നിയന്ത്രണം കടുപ്പിക്കാനുള്ള റഷ്യയുടെ നീക്കം വ്യക്തിസ്വാതന്ത്ര്യത്തിനും കോര്‍പറേറ്റ് സ്വാതന്ത്ര്യത്തിനും എതിരാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയർന്നുവരുന്നു‌ണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്‌ഫോമിനും സമാനമായ കാരണങ്ങള്‍ കാണിച്ച് പിഴയിട്ടിരുന്നു. 2.7 കോടി ഡോളറാണ് പിഴയിട്ടത്. റഷ്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന 2,000 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :