5ജി: വിശ്വസനീയമായ വിദേശ കമ്പനികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങാൻ ജിയോയ്ക്ക് അനുമതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജനുവരി 2022 (20:22 IST)
എറിക്‌സൺ,നോക്കിയ,സിസ്‌കോ,ഡെൽ തുടങ്ങിയ കമ്പനികളിൽ നിന്നും 5ജിയ്‌ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അനുമതി നല്‍കി.

ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും ഈ കമ്പനികളിൽ നിന്ന് 5ജിയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനാവും. അതേസമയം , റിലയന്‍സ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദേശീയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികളില്‍നിന്നാണ് ഉപകരണങ്ങള്‍ വാങ്ങാൻ മാത്രമാണ് നിലവിൽ കമ്പനികൾക്ക് അനുവാദമുള്ളത്.

4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5ജി പരീക്ഷണം നടത്തുന്നതിനും സാംസങ്ങിന്റെ സേവനമാണ് ജിയോ താത്‌കാലികമായി ഇപയോഗപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :