അഭിറാം മനോഹർ|
Last Updated:
വെള്ളി, 23 ജൂലൈ 2021 (21:12 IST)
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്‌സ് എന്ന വാക്ക് മലയാളികൾക്കിടയിൽ പരിചിതമായിട്ട് അത്രകാലമായിട്ടില്ല. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്റർമാരാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവേഴ്‌സേഴ്സ് എന്ന പേരിലറിയപ്പെടുന്നത്.
ലക്ഷക്കണക്കിന് ഫോളോവർമാരുള്ള നിരവധി ഇൻഫ്ലുവേഴ്‌സേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. മികച്ച പോസ്റ്റുകളിടുന്ന ഇൻഫ്ലുവൻസർമാർക്ക് വരുമാനമായി ലഭിക്കുന്നത് വൻ തുകയാണ്. 1,865 ഓളം ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സർമാരിൽ ഹൈപ്പ് ഓഡിറ്റർ നടത്തിയ സർവേയിലാണ് ഇവരുടെ വരുമാനം സബന്ധിച്ച കണക്കുകൾ ഉള്ളത്.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരിൽ 45.74% സ്ത്രീകളും 28% 25നും 34നും ഇടയിൽ പ്രായമുള്ളവരും ആണ്.സർവേയിൽ പങ്കെടുത്ത ഇന്‍ഫ്ലുവന്‍സര്‍മാൽ പകുതിയും (48.5%) തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പണമുണ്ടാക്കുന്നുവെന്ന് സമ്മതിക്കുന്നു. ഒരു ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പ്രതിമാസം ഏകദേശം
രണ്ടേകാൽ ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. ഫോളോവേഴ്‌സിന്റെയും കണ്ടന്റിനും അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാകും.
1,000 മുതൽ 10,000 വരെ ഫോളോവർമാരുള്ള മൈക്രോ-ഇൻഫ്ലുവൻസര്‍മാര്‍ പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപയും 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മെഗാ ഇൻഫ്ലുവൻസര്‍മാര്‍ പ്രതിമാസം 11 ലക്ഷം രൂപയും സമ്പാദിക്കുന്നുണ്ടെന്നാണ് സർവേയിലെ വിവരം. ഒരു ശരാശരി ഇൻഫ്ലുവൻസര്‍ മണിക്കൂറിന് 31 ഡോളർ വരുമാനമുണ്ടാക്കുന്നു, എന്നാൽ ഒരു ബ്യൂട്ടി സ്‌പെഷ്യലിസ്റ്റ് മണിക്കൂറിൽ 60 ഡോളർ എന്ന കണക്കിലാണ് സമ്പാദിക്കുന്നത്. മണിക്കൂറിൽ 187 ഡോളർ വരെ സമ്പാദിക്കുന്നവർ വരെ പട്ടികയിലുണ്ട്.