Rishabh Pant: 27 കോടിക്ക് വാഴ വെച്ച പോലെ; റിഷഭ് പന്തിനു ട്രോള്‍ മഴ

മെഗാ താരലേലത്തില്‍ 27 കോടിക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്

Rishabh Pant
രേണുക വേണു| Last Modified വെള്ളി, 28 മാര്‍ച്ച് 2025 (08:08 IST)
Rishabh Pant

Rishabh Pant: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തിനു ട്രോള്‍ മഴ. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടതോടെയാണ് ലഖ്‌നൗ ആരാധകര്‍ പന്തിനെതിരെ തിരിഞ്ഞത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 15 റണ്‍സെടുത്താണ് ലഖ്‌നൗ നായകന്‍ പുറത്തായത്.
മെഗാ താരലേലത്തില്‍ 27 കോടിക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തിലും പന്ത് നിരാശപ്പെടുത്തി. സീസണിലെ ആദ്യ മത്സരത്തില്‍ ആറ് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് റിഷഭ് പുറത്തായത്. രണ്ട് കളികളില്‍ നിന്ന് 21 പന്തുകള്‍ നേരിട്ട് 15 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
അണ്‍സോള്‍ഡ് താരങ്ങളുടെ പട്ടികയില്‍ നിന്ന് വളരെ ചെറിയ തുക മുടക്കി സ്വന്തമാക്കിയ ശര്‍ദുല്‍ താക്കൂര്‍ പോലും ലഖ്‌നൗവിനായി മികച്ച പ്രകടനം നടത്തി. അപ്പോഴാണ് 27 കോടിക്ക് ടീമിലെത്തിയ നായകന്‍ കൂടിയായ പന്ത് നിരാശപ്പെടുത്തുന്നത്. മാത്രമല്ല ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ അവസാന ഓവറിലെ ജയസാധ്യത ലഖ്‌നൗവിനു നഷ്ടമായത് പന്തിന്റെ മോശം കീപ്പിങ്ങിലൂടെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :