ക്യാപ്റ്റൻ എംബാപ്പെ, ഫ്രാൻസിൻ്റെ പുതിയ നായകനായി താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (13:12 IST)
ഫ്രാൻസ് ദേശീയ ടീമിൻ്റെ നായകനായി സൂപ്പർ താരം കിലിയൻ എംബാപ്പെയെ തെരെഞ്ഞെടുത്തു. മുൻ ഫ്രഞ്ച് നായകനും ടോട്ടന്നം ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചതോടെയാണ് പുതിയ നായകനായി എംബാപ്പെ ചുമതലയേൽക്കുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ കഴിഞ്ഞ ജനുവരിയിലാണ് ഫ്രാൻസ് ദേശീയ ടീമിൻ്റെ നായകസ്ഥാനത്ത് നിന്നും ഹ്യൂഗോ ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ടീമിൻ്റെ നായകനായിരുന്ന ലോറിസ് 2022ലെ ലോകകപ്പിൽ ടീമിനെ ഫൈനൽ വരെയെത്തിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :