ജര്‍മന്‍ ടീം ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.

berlin, germany, bastian schweinsteiger ബെര്‍ലിന്, ജര്‍മനി, ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍
ബെര്‍ലിന്| സജിത്ത്| Last Updated: വെള്ളി, 29 ജൂലൈ 2016 (16:56 IST)
ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. മുപ്പത്തിയൊന്നുകാരനായ ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

താന്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ കൂടെ നിന്ന എല്ലാ ആരാധകര്‍ക്കും പരിശീലകര്‍ക്കും ജര്‍മന്‍ ടീമിലെ സ്റ്റാഫിനും തന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും ഷ്വെയ്ന്‍സ്റ്റീഗര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലാണ് ഷ്വെയന്‍സ്റ്റീഗര്‍ അവസാനമായി ജര്‍മനിക്കു വേണ്ടി കളിച്ചത്.
2014 ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന ഷ്വെയ്ന്‍സ്റ്റീഗര്‍ മാഞ്ച്‌സറ്റര്‍ യുണൈറ്റഡിനായി കളി തുടരുമെന്നും വ്യക്തമാക്കി.

ഷ്വെയന്‍സ്റ്റീഗറിന്റെ പന്ത്രണ്ട് വര്‍ഷത്തെ കരിയറിനാണ് ഇതോടെ വിരാമമായത്. 120 മത്സരങ്ങളില്‍ നിന്നായി ജര്‍മനിക്ക് വേണ്ടി ബൂട്ടു കെട്ടിയ ഷ്വെയ്ന്‍സ്റ്റീഗര്‍ 24 ഗോളുകള്‍ നേടി. ജര്‍മന്‍ ക്ലബ്ബ് ബയറണ്‍ മ്യൂണിക്കിനായി 342 മത്സരങ്ങളില്‍ നിന്നായി 42 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :